റിലീസ് ചെയ്ത് 41-ാം ദിവസത്തിലും ബോക്സ് ഓഫീസിൽ ‘ലോക’ തരംഗം തുടരുന്നു. മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ചിത്രത്തിന് കളക്ഷനിൽ ഇപ്പോഴും വലിയ മുന്നേറ്റമാണ് ഉണ്ടാക്കുന്നത്. പുറത്തിറങ്ങി 41 ദിവസങ്ങൾക്കുള്ളിൽ, 119.47 കോടിയാണ് ‘ലോക’ ആകെ നേടിയ കളക്ഷൻ. റിലീസ് ചെയ്ത് ഇത്രയും ദിവസങ്ങൾക്ക് ശേഷവും കളക്ഷൻ നിലനിർത്തുന്നത് സിനിമയുടെ വലിയ വിജയമാണ് സൂചിപ്പിക്കുന്നത്. ഇന്നലെ (41-ാം ദിവസം) മാത്രം ചിത്രം 22 ലക്ഷത്തോളം രൂപയാണ് വാരിക്കൂട്ടിയത്.
ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിക്കുന്നത് വരെ തിയേറ്ററുകളിൽ നിന്ന് വലിയ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. പുറത്തിറങ്ങി 41 ദിവസം പിന്നിടുമ്പോഴും, ‘ലോക’ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുകയാണ്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ‘ലോക’ മാറി. ‘മഞ്ഞുമ്മൽ ബോയ്സ്’, ‘എമ്പുരാൻ’ തുടങ്ങിയ മുൻ ഹിറ്റ് ചിത്രങ്ങളുടെ റെക്കോർഡുകളെല്ലാം തകർത്താണ് ‘ലോക’ ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്.
Also Read: ധനുഷിന്റെ ‘ഇഡ്ഡലി കടൈ’ക്ക് മുന്നിൽ ‘കാന്താര’; ബോക്‌സ് ഓഫീസിൽ പിടിച്ചുനിൽക്കാനാകാതെ ചിത്രം
തിയേറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകളുടെ പട്ടികയിൽ കേരളത്തിൽ നാലാം സ്ഥാനത്താണ് ഇപ്പോൾ ‘ലോക’. 1.18 കോടി ജനങ്ങളാണ് ചിത്രം ഇതുവരെ തിയേറ്ററിൽ കണ്ടത്. മോഹൻലാൽ ചിത്രമായ ‘പുലിമുരുകൻ’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘തുടരും’ എന്നീ സിനിമകളാണ് ഈ ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.













