ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ പോളിങ് ശതമാനം രണ്ടക്കം കടന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ പോളിങ് ശതമാനം രണ്ടക്കം കടന്നു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തിലെ പോളിങ് ശതമാനം രണ്ടക്കം കടന്നു. രാവിലെ 10 മണി വരെയുള്ള കണക്ക് പ്രകാരം പോളിംഗ് 13.10 ശതമാനം ആണ്. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം ആറ്റിങ്ങല്‍ മണ്ഡലത്തിലാണ്. 17.49 ശതമാനം പേര്‍ ആറ്റിങ്ങളില്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു.

ഏറ്റവും കുറഞ്ഞ പോളിങ് പൊന്നാനിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 14.43 പേര്‍ ഇതുവരെ പൊന്നാനിയില്‍ നിന്നും പോളിംഗ് ബൂത്തിലെത്തി.ആലപ്പുഴ മണ്ഡലമാണ് പോളിങില്‍ രണ്ടാം സ്ഥാനത്തുള്ളത്. 16.81 പേരാണ് ഇതുവരെ ആലപ്പുഴ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. ചാലക്കുടിയില്‍ 16.72 ശതമാനം പേരും പത്തനംതിട്ടയില്‍ 16.43 പേരും വോട്ട് രേഖപ്പെടുത്തി. വയനാട്ടില്‍ 16.50 ശതമാനമാണ് പോളിങ് ഇതുവരെ രേഖപ്പെടുത്തിയത്.

Top