ലോക്സഭാ തിരഞ്ഞെടുപ്പ്; പഞ്ചാബില്‍ നിന്ന് മത്സരിക്കാന്‍ ഖാലിസ്ഥാനി വിഘടനവാദി അമൃതപാല്‍ സിംഗ്

ലോക്സഭാ തിരഞ്ഞെടുപ്പ്; പഞ്ചാബില്‍ നിന്ന് മത്സരിക്കാന്‍ ഖാലിസ്ഥാനി വിഘടനവാദി അമൃതപാല്‍ സിംഗ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാപില്‍ നിന്ന് മത്സരിക്കാന്‍ ഖാലിസ്ഥാനി വിഘടനവാദി അമൃതപാല്‍ സിംഗ്. പഞ്ചാബിലെ ഖദൂര്‍ സാഹിബ് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അമൃതപാല്‍ സിംഗ് മത്സരിക്കുക. നിലവില്‍ അസമിലെ ദിബ്രുഗഢ് ജയിലിലാണ് അമൃതപാല്‍ സിംഗ്. അമൃതപാല്‍ സിംഗിന്റെ രാജ്‌ദേവ് സിംഗ് ഖല്‍സയാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കാര്യം അറിയിച്ചിരിക്കുന്നത്. ഇക്കാര്യം അമൃതപാല്‍ സിംഗിന്റെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. അമൃതപാല്‍ സിങ്ങിനെ പിന്തുണയ്ക്കുന്നവരെ കണക്കിലെടുത്താണ് തീരുമാനമെന്ന് മാതാവ് ബല്‍വീന്ദര്‍ കൗര്‍ പറഞ്ഞു.

2023 ഏപ്രില്‍ 23നാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് തനിക്ക് ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് അമൃതപാല്‍ സിംഗ് പറഞ്ഞിരുന്നു. ഭരണഘടനയില്‍ വിശ്വസിക്കണോ വേണ്ടയോ എന്നത് തന്റെ ജനാധിപത്യ അവകാശമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമമനുസരിച്ച്, ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് ജയിലില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനും അവരുടെ പ്രതിനിധി മുഖേന നാമനിര്‍ദ്ദേശം നല്‍കാനും കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Top