വന്ദേമാതരം വിവാദത്തിൽ തിരുത്തുമായി ലോക് ഭവൻ! മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന് വിശദീകരണം

ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശമുള്ളത്

വന്ദേമാതരം വിവാദത്തിൽ തിരുത്തുമായി ലോക് ഭവൻ! മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന് വിശദീകരണം
വന്ദേമാതരം വിവാദത്തിൽ തിരുത്തുമായി ലോക് ഭവൻ! മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന് വിശദീകരണം

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി പാടണമെന്ന് നിർദേശം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി ലോക് ഭവൻ. വന്ദേമാതരം പൂർണ്ണമായി ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര, വ്യവസായ മന്ത്രിമാർ വ്യക്തമാക്കിയിരുന്നെങ്കിലും ലോക് ഭവന്റെ നിർദേശപ്രകാരമാണ് സർക്കുലർ എന്ന് വിദ്യാഭ്യാസ മന്ത്രി നൽകിയ വിശദീകരണത്തിന് പിന്നാലെയാണ് ഔദ്യോഗിക പ്രതികരണവുമായി ലോക് ഭവൻ രംഗത്തെത്തിയത്.

അതേസമയം, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശമുള്ളത്. നേരത്തെ വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവന്റെ നിർദേശപ്രകാരം വന്ദേമാതരം മുഴുവനായി പാടിയത് വലിയ വിവാദത്തിന് വഴിതുറന്നിരുന്നു.

Share Email
Top