CMDRF

വയനാട് തലപ്പുഴയിലെ മരംമുറി; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎഫ്ഒ

സർക്കാരിന് എത്രത്തോളം നഷ്ടം വന്നുവെന്ന് കണ്ടെത്തുന്നതിലും പരിശോധന നടക്കും

വയനാട് തലപ്പുഴയിലെ മരംമുറി; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎഫ്ഒ
വയനാട് തലപ്പുഴയിലെ മരംമുറി; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎഫ്ഒ

കൽപറ്റ: വയനാട് തലപ്പുഴയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മരം മുറിയിൽ വിശദമായ അന്വേഷണം നടത്താൻ ഡിഎഫ്ഒയുടെ നിർദ്ദേശം. മുറിച്ച മരങ്ങൾ എത്രത്തോളം ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് കണ്ടെത്താൻ പരിശോധന നടത്താനാണ് നിർദ്ദേശം. സർക്കാരിന് എത്രത്തോളം നഷ്ടം വന്നുവെന്ന് കണ്ടെത്തുന്നതിലും പരിശോധന നടക്കും. അനുമതി വാങ്ങാതെ 73 മരങ്ങൾ മുറിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും ശുപാർശ ചെയ്യാനാണ് തീരുമാനം. ഇന്നലെ തലപ്പുഴയിലെ കാട്ടിൽ ഡിഫഒയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ റെയിഞ്ച് ഓഫീസറോട് റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.

Top