തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃത മദ്യം, ലഹരിവസ്തുക്കൾ എന്നിവയുടെ ഒഴുക്ക് തടയുന്നതിനായി എക്‌സൈസ് വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചു. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിർത്തികളിലും പരിശോധന നടത്തുന്നതിനായി പ്രത്യേക ടീമുകളെ നിയോഗിച്ചു കഴിഞ്ഞു.
കാസർഗോഡ്, പാലക്കാട്, വയനാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ കെമു ടീമിനെയാണ് പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കൂടാതെ, എല്ലാ ജില്ലകളിലും എക്‌സൈസിന്റെ കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഈ പ്രത്യേക പരിശോധന ന്യൂ ഇയർ വരെ തുടരും.
Also Read: ‘വിശക്കുന്നു’ എന്ന് രാഹുൽ ഈശ്വർ! ദോശയും ചമ്മന്തിയും കഴിച്ചു; നിരാഹാര സമരം അവസാനിപ്പിച്ചു
ഇതിന്റെ ഭാഗമായി ഡിസംബർ 7 വൈകുന്നേരം 6 മണി മുതൽ തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ഡ്രൈ ഡേ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ (ഞായറാഴ്ച) സമാപിക്കും, ചൊവ്വാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ് നടക്കുന്നത്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും പൂർണ്ണമായും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നു കഴിഞ്ഞു.






