എന്റെ കരളേ… ഇത്രയും ​ഗുണങ്ങളുണ്ടോ ഇതിന്

ചിക്കൻ കരളിൽ ഫോളേറ്റ്, ഇരുമ്പ്, ബയോട്ടിൻ തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്

എന്റെ കരളേ… ഇത്രയും ​ഗുണങ്ങളുണ്ടോ ഇതിന്
എന്റെ കരളേ… ഇത്രയും ​ഗുണങ്ങളുണ്ടോ ഇതിന്

ചിക്കനും മട്ടനും ഒക്കെ കഴിക്കുന്നവർക്ക് ഇഷ്ടമുള്ള ഭാ​ഗങ്ങളിലൊന്നാണ് കരൾ. കോഴി, ആട്, പോത്തിന്റെയുമൊക്കെ കരൾ കഴിക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ ഇത് ആരോ​ഗ്യത്തിന് നല്ലതാണെന്നും ചീത്തയാണെന്നും രണ്ട് തരത്തിലുള്ള അഭിപ്രായങ്ങൾ പലർക്കുമുണ്ട്. കോഴിയുടെ കരൾ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെ ആണെന്ന് അറിയാമോ? ചിക്കൻ ബ്രെസ്റ്റിനെക്കാൾ കൂടുതൽ പോഷകങ്ങൾ ചിക്കൻ കരൾ നൽകുമെന്ന് പറയപ്പെടുന്നു.

ചിക്കൻ കരളിൽ ഫോളേറ്റ്, ഇരുമ്പ്, ബയോട്ടിൻ തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് ഇത് വളരെ സഹായകരമാണ്. ഫോളേറ്റ് ഫെർട്ടിലിറ്റി പ്രശ്നങ്ങളെ തടയുകയും ഗർഭിണികളായ സ്ത്രീകളിൽ കുട്ടിക്ക് എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. മിക്ക ആളുകൾക്കും വേണ്ടത്ര ലഭിക്കാത്തതും തലച്ചോറിൻ്റെ ആരോഗ്യത്തിന് നല്ലതുമായ ഒരു പോഷകമാണ് കോളിൻ. ചിക്കൻ കരളിലും നല്ല അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെയും എല്ലുകളുടെയും ആരോഗ്യം നിലനിർത്തുന്നതിനും മുറിവ് ഉണക്കുന്നതിനും സഹായിക്കുന്നു.

ശരീരത്തിന് പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ ആവശ്യമായ അമിനോ ആസിഡുകൾ ചിക്കൻ കരളിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സിയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്ന വിറ്റാമിൻ എയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ഇരുമ്പ് ശരീരത്തിന് ഊർജം നൽകുന്നു. അനീമിയ ഉള്ളവർ ചിക്കൻ കരൾ കഴിക്കുന്നത് വളരെ നല്ലതാണ്. മറ്റ് മാംസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിന് നല്ല അളവിൽ കലോറി ഉണ്ട്. 56-60 ഗ്രാം ചിക്കൻ കരളിൽ 4 ഗ്രാം കൊഴുപ്പും 2 ഗ്രാം പൂരിത കൊഴുപ്പും 316 മില്ലിഗ്രാം ഉണ്ട്. കൊളസ്ട്രോളും 94 കലോറിയും അടങ്ങിയിട്ടുണ്ട്.

Also Read: ചിക്കനും ബീഫും ഇല്ലേ? ഈ ഫ്രൈ ഒന്ന് തയ്യാറാക്കിനോക്കൂ

അതേസമയം, ചിലർക്കെങ്കിലും ഇത് കഴിക്കുന്നത് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന പേടിയുണ്ട്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ചിക്കൻ കരളിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ സമീപകാല പഠനങ്ങൾ കാണിക്കുന്നത് പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റുമാണ് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണം, ഭക്ഷണ കൊളസ്‌ട്രോളല്ലെന്നാണ് പറയുന്നത്. ചിക്കൻ്റെ കരൾ ശരിയായി പാകം ചെയ്തില്ലെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന കാംപിലോബാക്‌ടർ എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുമെന്നതാണ് മറ്റൊരു ആശങ്ക.

Share Email
Top