സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതല്‍ വില കൂടും; വര്‍ധന 50 രൂപ വരെ

പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്‌കോ പുറത്തിറക്കി.

സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതല്‍ വില കൂടും; വര്‍ധന 50 രൂപ വരെ
സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതല്‍ വില കൂടും; വര്‍ധന 50 രൂപ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വില കൂടും. സ്പിരിറ്റ് വില വര്‍ദ്ധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്‌കോയാണ് തീരുമാനമെടുത്തത്. ചില ബ്രാന്റ് മദ്യത്തിന് മാത്രമാണ് വില വര്‍ധന. 10 രൂപ മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്‌കോ പുറത്തിറക്കി.

Also Read: അമുല്‍ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറച്ചു

മദ്യ കമ്പനികള്‍ക്ക് അധികം നല്‍കുന്ന തുക ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ തീരുമാനിച്ചതോടെ ഔട്‌ലെറ്റില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലയും കൂടി. സര്‍ക്കാര്‍ മദ്യമായ ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിന് ഇനി 650 രൂപ നല്‍കണം. ഓള്‍ഡ് പോര്‍ട് റമ്മിന്റെ വില 30 രൂപ കൂടി. 750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി. എം.എച്ച് ബ്രാന്‍ഡിക്ക് 1040 രൂപയായിരുന്നത് 1050 രൂപയായി. മോര്‍ഫ്യൂസ് ബ്രാന്‍ഡിക്ക് 1350 രൂപയാണ് ഇതുവരെയുള്ള വിലയെങ്കില്‍ ഇനിയത് 1400 രൂപയാകും. 341 ബ്രാന്‍ഡുകള്‍ക്ക് വില വര്‍ധിച്ചപ്പോള്‍ 107 ബ്രാന്‍ഡുകള്‍ക്ക് വില കുറച്ചിട്ടുമുണ്ട്. വില കുറഞ്ഞവയില്‍ ജനപ്രിയ ബ്രാന്‍ഡുകളിലുള്‍പ്പെടുന്ന ഒന്നുമില്ല. 301 ബ്രാന്‍ഡുകള്‍ക്ക് വിലയില്‍ മാറ്റമില്ല.

Share Email
Top