മാഹിയിൽ മദ്യത്തിൻ്റെ വിലയിൽ വർധന

എക്‌സൈസ് തീരുവ കൂട്ടിയതോടെയാണ് വില വര്‍ധിച്ചത്.

മാഹിയിൽ മദ്യത്തിൻ്റെ വിലയിൽ വർധന
മാഹിയിൽ മദ്യത്തിൻ്റെ വിലയിൽ വർധന

മയ്യഴി: പുതുച്ചേരി മാഹി ഉൾപ്പെടെ സംസ്ഥാനത്ത് മദ്യത്തിൻ്റെ വില വർധിച്ചു. വിവിധയിനം മദ്യത്തിന് 10 മുതൽ 20 ശതമാനം വരെയാണ് വർധിച്ചിരിക്കുന്നത്. എക്സൈസ് തീരുവ കൂട്ടിയതോടെയാണ് വില വർധിച്ചത്. 50 ശതമാനത്തോളം വർധനയാണ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. വലിയ തോതിലുള്ള വിലവർധന മദ്യവില്പനയെ ബാധിക്കുമെന്നതിനാൽ മദ്യഷാപ്പുടമകളും ലിക്കർ മർച്ചൻറ്സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടർന്നാണ് 20 ശതമാനത്തോളമാക്കി കുറച്ചിരിക്കുന്നത്.

Also Read: ഡോളറിനെതിരെ രൂപയ്ക്ക് തിരിച്ചടി? സാമ്പത്തിക ഡാറ്റകൾക്ക് കാത്ത് വിപണി

മദ്യശാല ഉടമകള്‍ 28 മുതല്‍ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വില്‍ക്കാന്‍ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗല്‍ മെട്രോളജി (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. പഴയ മദ്യം പുതിയ വിലയ്ക്ക് വില്‍ക്കുന്ന മദ്യശാലകള്‍ക്ക് 2011-ലെ പുതുച്ചേരി ലീഗല്‍ മെട്രോളജി (എന്‍ഫോഴ്സ്മെന്റ് ) കണ്‍ട്രോളര്‍ റൂള്‍സ് പ്രകാരം പരമാവധി പിഴ ചുമത്തും. പരാതികള്‍ 04132 262090 എന്ന നമ്പറില്‍ അറിയിക്കണം.

Share Email
Top