മദ്യനയ അഴിമതി കേസ്; കെജ്രിവാളിന്റെ അറസ്റ്റിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

മദ്യനയ അഴിമതി കേസ്; കെജ്രിവാളിന്റെ അറസ്റ്റിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

ഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ ഇ ഡിയുടെ അറസ്റ്റിനെതിരായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും. ഇ ഡി നടപടി നിയമ വിരുദ്ധമെന്നാണ് ഹര്‍ജിയിലെ വാദം.

രാവിലെ 10.30 ന് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ 21 ന് അറസ്റ്റിലായ കെജ്രിവാളിനെ പിറ്റേന്ന് വിചാരണക്കോടതി 28 വരെ ഇ ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് വിട്ടുനല്‍കുകയായിരുന്നു.

ഇഡിയുടെ കസ്റ്റഡിയിലിരിക്കുന്ന സമയത്തും തന്നേക്കുറിച്ചല്ല കെജരിവാള്‍ ചിന്തിക്കുന്നതെന്നും മറിച്ച് ഡല്‍ഹിയിലെ ജനങ്ങളെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചുമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി അതിഷി പറഞ്ഞിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അറസ്റ്റൊന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും കെജരിവാളിനെ തടയാനാകില്ലെന്ന് മന്ത്രി അതിഷി വ്യക്തമാക്കിയിരുന്നു.

Top