മദ്യനയക്കേസ് അന്വേഷണം ഗോവയിലേക്ക്; ആം ആദ്മി നേതാക്കള്‍ക്ക് ഇ ഡിയുടെ സമന്‍സ്

മദ്യനയക്കേസ് അന്വേഷണം ഗോവയിലേക്ക്; ആം ആദ്മി നേതാക്കള്‍ക്ക് ഇ ഡിയുടെ സമന്‍സ്

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അന്വേഷണം ഗോവയിലെ ആംആദ്മി നേതാക്കളിലേക്കും വ്യാപിപ്പിക്കുന്നു. നേതാക്കള്‍ നാളെ ഹാജരാകണമെന്നാണ് സമന്‍സ്. ആംആദ്മി ഗോവ പ്രസിഡന്റ് അമിത് പലേക്കര്‍, രാമറാവു വാഗ്, ദത്ത പ്രസാദ് നായിക്, ഭണ്ഡാരി സമാജ് പ്രസിഡന്റ് അശോക് നായിക് എന്നിവരാണ് ഹാജരാകേണ്ടത്. പഞ്ചിമിലെ ഇഡി ഓഫീസിലെത്താനാണ് നിര്‍ദ്ദേശം.

മദ്യനയ അഴിമതിക്കേസിലെ പണം ഗോവയിലെ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. ഗോവയിലേക്ക് എന്തെങ്കിലും അനധികൃത പണം അയച്ചിട്ടുണ്ടെന്നതിന് തെളിവില്ലെന്നാണ് അമിത് പലേക്കറുടെ വാദം. മാത്രമല്ല, താനും ആംആദ്മി പാര്‍ട്ടിയും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കെ കവിത ഇടനില നിന്ന് നല്‍കിയതെന്ന് പറയപ്പെടുന്ന 100 കോടിയില്‍ നിന്ന് ഏകദേശം 45 കോടി രൂപയാണ് ഗോവ തിരഞ്ഞെടുപ്പിലേക്ക് ഒഴുക്കിയതെന്നതിലാണ് അന്വേഷണം നടക്കുന്നത്.

Top