ലക്ഷദ്വീപിൽ മദ്യം വിൽക്കാം..! 47 വർഷത്തെ വിലക്ക് ഇനി ഇല്ല, പ്രതിഷേധങ്ങളെയും വകവെച്ചില്ല; മോദി സർക്കാരിൻ്റെ നിർണായക നീക്കം

97 ശതമാനം മുസ്ലിം ജനസംഖ്യയുള്ള ദ്വീപിന്റെ മതപരവും സാംസ്കാരികവുമായ തനിമ സംരക്ഷിക്കാൻ 1979-ൽ ഏർപ്പെടുത്തിയ നിയമമാണ് ഇപ്പോൾ റദ്ദാക്കപ്പെട്ടത്

ലക്ഷദ്വീപിൽ മദ്യം വിൽക്കാം..! 47 വർഷത്തെ വിലക്ക് ഇനി ഇല്ല, പ്രതിഷേധങ്ങളെയും വകവെച്ചില്ല; മോദി സർക്കാരിൻ്റെ നിർണായക നീക്കം
ലക്ഷദ്വീപിൽ മദ്യം വിൽക്കാം..! 47 വർഷത്തെ വിലക്ക് ഇനി ഇല്ല, പ്രതിഷേധങ്ങളെയും വകവെച്ചില്ല; മോദി സർക്കാരിൻ്റെ നിർണായക നീക്കം

ക്ഷദ്വീപിന്റെ സാംസ്കാരിക ഭൂപടത്തിൽ ദശാബ്ദങ്ങളായി നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധനം പിൻവലിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. 1979-ലെ മദ്യനിരോധന നിയമം റദ്ദാക്കിക്കൊണ്ടുള്ള ‘ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026’ ജൂൺ 5-ന് നിലവിൽ വന്നു. ടൂറിസം മേഖലയ്ക്ക് കുതിപ്പേകാനാണ് ഈ തീരുമാനമെന്ന് അധികൃതർ അവകാശപ്പെടുമ്പോൾ, വൻ പ്രതിഷേധമാണ് ദ്വീപ് നിവാസികളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഉയരുന്നത്.

നിയമത്തിലെ പ്രധാന വ്യവസ്ഥകൾ

  • കർശന ലൈസൻസിങ്: മദ്യത്തിന്റെ ഉത്പാദനം, ഇറക്കുമതി, വിൽപ്പന, ഉപഭോഗം എന്നിവ ഇനി മുതൽ ലൈസൻസിങ് വ്യവസ്ഥയ്ക്ക് വിധേയമായിരിക്കും. സർക്കാർ കോർപ്പറേഷനുകൾക്കും ഏജൻസികൾക്കും ഇതിനായി അനുമതി നൽകും.
  • ഉയർന്ന നികുതി: ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനും ഇറക്കുമതി ചെയ്യുന്ന മദ്യത്തിനും 400%, ബിയറിന് 200%, വൈനിന് 80% എന്നിങ്ങനെ വലിയ തോതിലുള്ള എക്സൈസ് നികുതിയാണ് ചുമത്തിയിരിക്കുന്നത്.
  • നിയന്ത്രണങ്ങൾ: 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചു. മദ്യപാനം നിയന്ത്രിക്കാനും ആവശ്യമുള്ള സ്ഥലങ്ങളിൽ നിരോധനം പുനഃസ്ഥാപിക്കാനും അഡ്മിനിസ്ട്രേറ്റർക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കും.

ലക്ഷദ്വീപിനെ മാലദ്വീപിന് സമാനമായി അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ടൂറിസം ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ ചില ഗസ്റ്റ് ഹൗസുകളിൽ മദ്യം അനുവദിച്ചിരുന്നു. 97 ശതമാനം മുസ്ലിം ജനസംഖ്യയുള്ള ദ്വീപിന്റെ മതപരവും സാംസ്കാരികവുമായ തനിമ സംരക്ഷിക്കാൻ 1979-ൽ ഏർപ്പെടുത്തിയ നിയമമാണ് ഇപ്പോൾ റദ്ദാക്കപ്പെട്ടത്. ബങ്കാരം, കവരത്തി തുടങ്ങിയ പ്രത്യേക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രമായിരുന്നു മുൻപ് പരിമിതമായി മദ്യം അനുവദിച്ചിരുന്നത്.

ALSO READ; രക്ഷപെടാൻ പോലും വഴിയുണ്ടായില്ല; ഉരുകിയ ഇരുമ്പ് വന്ന് പതിച്ചത് തൊഴിലാളികളുടെ ശരീരത്തിൽ! വിശാഖപട്ടണത്ത് വൻ ദുരന്തം

പ്രാദേശിക ജനതയുടെ അഭിപ്രായം മാനിക്കാതെ ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് ദ്വീപിന്റെ സമാധാനാന്തരീക്ഷം തകർക്കുമെന്ന് എം.പി മുഹമ്മദ് ഹംദുള്ള സയീദ് അടക്കമുള്ള ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകുന്നു. യുവതലമുറയെ മദ്യപാനത്തിലേക്ക് നയിക്കുമെന്ന ആശങ്കയും ശക്തമാണ്.

Share Email
Top