വീട്ടിൽ ഒളിപ്പിച്ച മദ്യവും കഞ്ചാവും പിടികൂടി

പോ​ണ്ടി​ച്ചേ​രി നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​ത്തി​ന്റെ 500 മി​ല്ലി​യു​ടെ 100 കു​പ്പി​ക​ളാ​ണ് പിടികൂടിയ​ത്

വീട്ടിൽ ഒളിപ്പിച്ച മദ്യവും കഞ്ചാവും പിടികൂടി
വീട്ടിൽ ഒളിപ്പിച്ച മദ്യവും കഞ്ചാവും പിടികൂടി

അ​ഗ​ളി: അ​ട്ട​പ്പാ​ടി ക​ള്ള​മ​ല​യി​ൽ അ​ഗ​ളി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച 50 ലി​റ്റ​ർ മ​ദ്യ​വും 1.370 കി​ലോ ഗ്രാം ​ക​ഞ്ചാ​വും തോ​ക്കും പോലീസ് പിടികൂടി. ക​ള്ള​മ​ല ഓ​ന്ത​ൻ​മ​ല സ്വ​ദേ​ശി ത​ല​യാ​നി​ക്ക​ൽ വീ​ട്ടി​ൽ വി​ഷ്ണു​വി​ന്റെ (31) വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇത് ക​ണ്ടെ​ത്തി​യ​ത്.

പോ​ണ്ടി​ച്ചേ​രി നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​ത്തി​ന്റെ 500 മി​ല്ലി​യു​ടെ 100 കു​പ്പി​ക​ളാ​ണ് പിടികൂടിയ​ത്. കൂ​ടാ​തെ 9900 രൂ​പ​യും ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ മ​ദ്യ​വും ക​ഞ്ചാ​വും ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും ഓ​ട്ടോ​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

പോലീ​സി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു തി​ര​ച്ചി​ൽ. 16 ലി​റ്റ​ർ മ​ദ്യ​വു​മാ​യി ദോ​ണി​ഗു​ണ്ട് സ്വ​ദേ​ശി ത​ങ്ക​രാ​ജി​നെ അ​ഗ​ളി പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. അ​ഗ​ളി സി.​ഐ എ.​പി. അ​നീ​ഷ്, എ​സ്.​ഐ അ​ബ്ദു​ൽ ഖ​യ്യൂം, എ​സ്.​സി.​പി.​ഒ കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ഹ​രി​ദാ​സ്, ശ​ര​ത്, അ​നു​മോ​ൾ, ഹോം ​ഗാ​ർ​ഡ് ശോ​ഭ, ഗൗ​രി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Share Email
Top