ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം ലഭിക്കാൻ കുടിക്കേണ്ട പാനീയങ്ങൾ നോക്കിയാലോ

തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയ്യാറാക്കി ചെറു ചൂടോടെ രാവിലെ കുടിക്കുന്നത് തുമ്മല്‍, ജലദോഷം, ചുമ എന്നിവയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും

ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം ലഭിക്കാൻ കുടിക്കേണ്ട പാനീയങ്ങൾ നോക്കിയാലോ
ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം ലഭിക്കാൻ കുടിക്കേണ്ട പാനീയങ്ങൾ നോക്കിയാലോ

രാവിലെയുള്ള തണുപ്പ് മൂലം തുമ്മലും ജലദോഷവും ചുമയും അനുഭവിക്കുന്നവരാണോ? അത്തരക്കാര്‍ക്ക് രാവിലെ കുടിക്കാവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

  1. തുളസിയില- കുരുമുളക് കാപ്പി

തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയ്യാറാക്കി ചെറു ചൂടോടെ രാവിലെ കുടിക്കുന്നത് തുമ്മല്‍, ജലദോഷം, ചുമ എന്നിവയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും.

  1. ഇഞ്ചി- തുളസി ചായ

ഇഞ്ചിയും തുളസിയും ചേര്‍ത്ത കട്ടന്‍ ചായ കുടിക്കുന്നത് തുമ്മലും ജലദോഷവും ചുമയും അകറ്റാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നത്.

Also Read: കൊതിയൂറും കപ്പ ബിരിയാണി ഉണ്ടാക്കുന്നത് നോക്കിയാലോ

  1. തേന്‍ ചേര്‍ത്ത് കട്ടന്‍ ചായ

തേനിൽ പലതരം ആന്‍റി ബാക്ടീരിയൽ, ആന്‍റി മൈക്രോബയൽ ഗുണങ്ങളുണ്ട്. ചായയിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നത് ജലദോഷവും തൊണ്ടവേദനയും ചുമയും കുറയ്ക്കാൻ സഹായിക്കും. ചുമയ്ക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാര മാർഗവുമാണ് തേൻ.

  1. പാലില്‍ കുരുമുളക്

തിളപ്പിച്ചെടുത്ത പാലില്‍ ചൂടാറും മുമ്പേ കുരുമുളകുപൊടി ചേർത്ത് രാവിലെ കുടിക്കുന്നത് ജലദോഷം ശമിക്കാന്‍ സഹായിക്കും.

Also Read: വീട്ടിൽ തയ്യാറാക്കാം നല്ല ടേസ്റ്റി വട്ടയപ്പം

  1. പാലില്‍ മഞ്ഞള്‍

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകള്‍ എന്നിവയ്ക്കെതിരെ മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്.

ശ്രദ്ധിക്കുക: ചുമ, ജലദോഷം, തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ മാറിയില്ലെങ്കില്‍, നിർബന്ധമായും ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക.

Share Email
Top