മധുര പലഹാരങ്ങൾ അധിക വില കൊടുത്ത് കടയിൽ നിന്നും വാങ്ങുന്നതിന് പകരം രുചികരമായി വീട്ടിൽ തന്നെ തയ്യാറാക്കാം. അതിനും വ്യത്യസ്തമായ റെസിപ്പികൾ പരീക്ഷിച്ചു നോക്കൂ. തലപ്പാക്കട്ടി ബിരിയാണി പോലെ തന്നെ തമിഴ് സ്റ്റൈലിൽ ഒരു സ്പെഷ്യൽ മധുരമാണ് പാൽ ബൺ. സോഫ്റ്റും രുചികരവുമായ ഈ ബൺ വളരെ എളുപ്പത്തിൽ റെഡിയാക്കാം.
ചേരുവകൾ നോക്കാം
മൈദ – 1 കപ്പ്
പഞ്ചസാര – 1 കപ്പ്
ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ
തൈര് – 1/4 കപ്പ്
നെയ്യ് – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ബേക്കിംഗ് സോഡ – 1 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈദപ്പൊടിയിലേയ്ക്ക് ഏലയ്ക്കപ്പൊടിയും, ഉപ്പും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കാം. അതിലേയ്ക്ക് പഞ്ചസാരയും, ബേക്കിംഗ് സോഡയും നെയ്യും ചേർത്തിളക്കി ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് വെള്ളമൊഴിച്ച് പഞ്ചസാര ചേർത്ത് അലിയിച്ചെടുക്കാം. ഇത് തണുക്കാൻ മാറ്റി വെയ്ക്കാം. കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി പരത്താം. അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വെച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ ഒഴിക്കാം. തിളച്ച എണ്ണയിലേയ്ക്ക് പരത്തിയ മാവ് ചേർത്തു് വറുക്കാം. ഇത് പഞ്ചസാര ലായനിയിൽ മുക്കിയെടുക്കാം. ഇനി ഇഷ്ടാനുസരണം കഴിച്ചു നോക്കൂ