സൗത്തിന്ത്യൻ സ്പെഷ്യൽ ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് ഇഡ്ഡലി. ഇഡ്ഡലിക്ക് തന്നെ വ്യത്യസ്ത റെസിപ്പികൾ സൗത്തിന്ത്യയിൽ ഉണ്ട്. അതിലൊന്നാണ് പൊടി ഇഡ്ഡലി. ഈ പൊടി ഇഡ്ഡലിയുടെ റെസിപ്പി പരിചയപ്പെടാം.
ചേരുവകൾ
നിലക്കടല
കടല പരിപ്പ്
ഉഴുന്നു പരിപ്പ്
വറ്റൽമുളക്
എള്ള്
തേങ്ങ
ജീരകം
കറിവേപ്പില
വാളൻപുളി
ഉപ്പ്
ശർക്കര
വെള്ളം
എണ്ണ
ഇഡ്ഡലി മാവ്
Also Read: കപ്പലണ്ടി മിഠായി ഇനി വീട്ടിലുണ്ടാക്കാം !
തയ്യാറാക്കുന്ന വിധം
നിലക്കടയും വറ്റൽമുളകും കടലപരിപ്പും ഉഴന്നു പരിപ്പും വറുത്തെടുക്കാം. എള്ള്, കറിവേപ്പില, തേങ്ങ ചിരകിയത്, ജീരകം എന്നിവ ക്രിസ്പിയാകുന്നതു വരെ വറുക്കാം. വറത്തെടുത്തവ തണുക്കാൻ മാറ്റി വെയ്ക്കാം. ശേഷം നന്നായി പൊടിച്ചെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, പുളി ഉണക്കി പൊടിച്ചതും ശർക്കര പൊടിച്ചതും ചേർത്ത് ഒരിക്കൽ കൂടി പൊടിക്കാം. അരച്ചെടുത്ത ദോശ മാവിലേയ്ക്ക് ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്തിളക്കാം. 20 മിനിറ്റിന് ശേഷം ഇഡ്ഡലി പാത്രത്തിലേയ്ക്ക് മാവ് ഒഴിച്ച് അടച്ചു വെച്ച് വേവിക്കാം. വെന്തു കിട്ടിയ ഇഡ്ഡലിയുടെ മുകളിലായി പൊടി മസാല വിതറി കഴിച്ചു നോക്കൂ.