CMDRF

ഈ മാസം പുറത്തിറങ്ങുന്ന അഞ്ചു സ്മാര്‍ട്ട്‌ഫോണുകള്‍ പരിചയപ്പെടാം

ഒക്ടോബറിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. നിരവധി മുന്‍നിര സ്മാര്‍ട്ട്ഫോണുകളാണ് വിപണിയില്‍ അവതരിപ്പിക്കാന്‍ അണിയറയില്‍ ഒരുങ്ങുന്നത്.

ഈ മാസം പുറത്തിറങ്ങുന്ന അഞ്ചു സ്മാര്‍ട്ട്‌ഫോണുകള്‍ പരിചയപ്പെടാം
ഈ മാസം പുറത്തിറങ്ങുന്ന അഞ്ചു സ്മാര്‍ട്ട്‌ഫോണുകള്‍ പരിചയപ്പെടാം

ന്യൂഡല്‍ഹി: നിരവധി സ്മാർട്ടഫോണുകളാണ് സെപ്റ്റംബറിൽ ലോഞ്ച് ചെയ്തത്. ഐഫോണ്‍ 16 സീരീസ്, വിവോ ടി3 അള്‍ട്രാ, മോട്ടറോള റേസര്‍ 50 എന്നിവയുടെ വരവൊക്കെ വളരെ പെട്ടന്ന് തന്നെ ആളുകൾ ഏറ്റെടുത്തു. ഇനി ഒക്ടോബറിലെ പുതിയ ലോഞ്ചുകൾ ഏതൊക്കെയാണെന്നാണ് എല്ലാവരും നോക്കുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം..

വണ്‍പ്ലസ് 13

OnePlus 13

BOE X2 ഓറിയന്‍റല്‍ സ്ക്രീനാണ് ഈ സ്‌മാര്‍ട്ട്ഫോണിന് വരികയെന്ന് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ പുറത്തുവിട്ട ടീസര്‍ പറയുന്നു. നിലവിലെ BOE X1 സ്ക്രീനിനെ കടത്തിവെട്ടുന്ന മികവ് ഇതിനുണ്ട് എന്നാണ് അവകാശവാദം. ലോകത്തെ ആദ്യ സെക്കന്‍ഡ്-ജനറേഷന്‍ ഓറിയന്‍റല്‍ സ്ക്രീന്‍ എന്ന ടാഗോടെയാണ് വണ്‍പ്ലസ് പുതിയ സ്‌ക്രീന്‍ അവതരിപ്പിച്ചിരിക്കുന്നത്. വണ്‍പ്ലസ് 12ന്‍റെ പിന്‍ഗാമിയായ വണ്‍പ്ലസ് 13 സ്‌മാര്‍ട്ട്‌ഫോണ്‍ ഒക്ടോബറില്‍ ചൈനയില്‍ പുറത്തിറങ്ങും. സ്നാപ്ഡ്രാഗണ്‍ 8 Gen 4 പ്രോസസറുമായി വരുന്ന ഫോണില്‍ 100W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 6,000 mAh ബാറ്ററി പായ്ക്കാണ് ക്രമീകരിക്കുക. വണ്‍പ്ലസ് 13ന് 6.82 ഇഞ്ച് വലിപ്പം വരുന്ന 2കെ റെസലൂഷനിലുള്ള 10-ബിറ്റ് BOE X2 മൈക്രോ ക്വാഡ് കര്‍വ്‌ഡ് ഒഎല്‍ഇഡി ഡിസ്പ്ലെയാണ് വരിക എന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. സ്‌നാപ്‌ഡ്രാഗണ്‍ 8 ജെനറേഷന്‍ 4 എസ്‌ഒസി ചിപ്‌സെറ്റില്‍ വരുന്ന ഫോണിന് 24 ജിബി വരെ റാമും 1ടിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും പ്രതീക്ഷിക്കുന്നു. റിവേഴ്‌സ് ചാര്‍ജിംഗ് സംവിധാനം വരാനും സാധ്യതയുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയോടെ 100 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജറാണ് വണ്‍പ്ലസ് 13ല്‍ പ്രതീക്ഷിക്കുന്നത്.

ഐക്യൂഒഒ 13

IQOO 13

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ അതിന്റെ പ്രീമിയം ഐക്യൂഒഒ 13 സീരീസ് ഒക്ടോബറില്‍ ചൈനയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വണ്‍പ്ലസ് 13 പോലെ, ഐക്യൂഒഒ 13ല്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 Gen 4 പ്രോസസറാണ് ഉണ്ടാവുക. IP68 റേറ്റിംഗ് ഫീച്ചര്‍, 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമാണ് മറ്റു ഫീച്ചറുകള്‍. ഐക്യൂഒഒ 13, 6.7 ഇഞ്ച് 2K AMOLED ഡിസ്പ്ലേയില്‍ 144Hz റിഫ്രഷ് റേറ്റുമായി വന്നേക്കാം. ഇത് 6,150mAh ബാറ്ററിയും 100W ഫാസ്റ്റ് ചാര്‍ജിങ്ങുമായി വിപണിയില്‍ എത്താനാണ് സാധ്യത.

സാംസങ് ഗാലക്‌സി എസ്24 എഫ്ഇ

Samsung Galaxy S24 FE

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സാംസങ് ‘ഗ്യാലക്‌സി എസ്‌24 എഫ്‌ഇ’ (Galaxy S24 FE) സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ എത്തി. ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഏറെ ജനശ്രദ്ധ നേടിയ ശേഷമാണ് ഫോൺ വിപണിയിൽ എത്തിയത്. സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇ-യുടെ പിൻഗാമിയായിട്ടാണ് ഈ പുതിയ ഫോണിന്റെ വരവ്. ‘ഗ്യാലക്‌സി എഐ’ സപ്പോര്‍ട്ടാവുന്ന തരത്തില്‍ ശക്തമായ ചിപ്പിലാണ് എസ്‌24 എഫ്‌ഇയെ സാംസങ് അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ലാവ അഗ്നി 3

Lava fire 3 phone

ലാവയുടെ ഇന്ത്യയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ലാവ അഗ്‌നി 3 ഒക്ടോബര്‍ 4ന് ഇന്ത്യയില്‍ അവതരിപ്പിക്കും. അഗ്‌നി 3 120Hz വരെ റിഫ്രഷ് നിരക്കുള്ള 6.78 ഇഞ്ച് ഫുള്‍ HD+ ഡിസ്പ്ലേ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. MediaTek Dimensity 7300 പ്രൊസസറാണ് ഫോണിന് ഊര്‍ജം പകരുക. ഇത് 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്റ്റിക്സ് ഫ്രണ്ടില്‍, 64 എംപി പ്രൈമറി ഷൂട്ടര്‍, 8 എംപി അള്‍ട്രാ വൈഡ്, 2 എംപി മാക്രോ ഷൂട്ടര്‍, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയ്ക്കൊപ്പം പിന്നില്‍ ക്വാഡ് കാമറ സജ്ജീകരണവും ഉണ്ടായിരിക്കാം.

ഇന്‍ഫിനിക്‌സ് സീറോ ഫ്‌ലിപ്പ്

Infinix Zero Flip

വളർന്നുകൊണ്ടിരിക്കുന്ന ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ലോകത്തേക്ക് ഒരു പുതിയ അ‌തിഥി കൂടി എത്തിയിരിക്കുന്നു. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്ന നിലയിൽ ഇൻഫിനിക്സ് സീറോ ഫ്ലിപ്പ് (Infinix Zero Flip) ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. സാംസങ്, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളുടെ ഫ്ലിപ്പ് ഫോണുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ കഴിയും വിധം മികച്ച ഫീച്ചറുകളുമായിട്ടാണ് ഇൻഫിനിക്സ് സീറോ ഫ്ലിപ്പിന്റെ വരവ്. മീഡിയടെക് ഡൈമെൻസിറ്റി 8020 പ്രൊസസറാണ് ഈ ഫോണിന്റെ കരുത്ത്. പെർഫോമൻസ് മികവിനായി 8GB വെർച്വൽ റാമും UFS 3.1 സ്റ്റോറേജും അ‌ടക്കമുള്ള ഫീച്ചറുകൾ ഇതിലുണ്ട്.

Top