നാളെ ബിജെപിയുടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വരാം; വേണ്ടവരെ നിങ്ങള്‍ അറസ്റ്റ് ചെയ്‌തോളൂ: അരവിന്ദ് കെജ്രിവാള്‍

നാളെ ബിജെപിയുടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വരാം; വേണ്ടവരെ നിങ്ങള്‍ അറസ്റ്റ് ചെയ്‌തോളൂ: അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിജെപിയുടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ നിങ്ങള്‍ അറസ്റ്റ് ചെയ്‌തോളൂ എന്ന് വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

”പ്രധാനമന്ത്രി മോദിജി, എന്നെയും, മനീഷ് സിസോദിയ, സഞ്ജയ് സിങ് തുടങ്ങിയ നേതാക്കളെയും ഓരോരുത്തരെയായി ജയിലിലടച്ചുകൊണ്ട് നിങ്ങള്‍ ഈ ജയില്‍ കളി കളിക്കുകയാണ്. ഞാനും പാര്‍ട്ടി എംപിമാരും എംഎല്‍എമാരും നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിജെപി ആസ്ഥാനത്ത് വരാം. നിങ്ങള്‍ ആഗ്രഹിക്കുന്ന ആരെയും ഒറ്റയടിക്ക് അറസ്റ്റ് ചെയ്ത് നിങ്ങള്‍ക്ക് ജയിലിലടക്കാം’ എന്നായിരുന്നു കെജ്രിവാള്‍ പറഞ്ഞത്.
‘സഞ്ജയ് സിങ്ങിനെ ജയിലിലടച്ചു. ഇന്ന് എന്റെ സഹായി ബൈഭവ് കുമാറിനെയും. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയതോടെ രാഘവ് ഛദ്ദയെയും ജയിലിലടക്കുമെന്ന് പറയുന്നു”- എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Top