കോൺഗ്രസ്സ് സന്തോഷിക്കാൻ വരട്ടെ, കടുപ്പമാണ് കാര്യങ്ങൾ

കോൺഗ്രസ്സ് സന്തോഷിക്കാൻ വരട്ടെ, കടുപ്പമാണ് കാര്യങ്ങൾ

കേരളത്തിൽ നടക്കാൻ പോകുന്ന വയനാട് ലോകസഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പുകളിൽ നടക്കാൻ പോകുന്നത് വൻ പോരാട്ടം. ഇടതുപക്ഷത്തെ സംബന്ധിച്ച് ഇത് ജീവൻമരണ പോരാട്ടമാണ്. ചേലക്കര നിലനിർത്തുന്നതോടൊപ്പം തന്നെ വയനാട് , പാലക്കാട് മണ്ഡലങ്ങളിൽ വോട്ട് വർദ്ധിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുക. പാലക്കാട് അട്ടിമറി വിജയമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. യു.ഡി.എഫിനെ സംബന്ധിച്ച് വയനാട്ടിൽ വൻ ഭൂരിപക്ഷവും പാലക്കാട് നില നിർത്തേണ്ടതും അനിവാര്യവുമാണ്.

Top