CMDRF

മലയാള സിനിമയെ ബാധിച്ച കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെ; മഞ്ജു വാര്യര്‍

നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം എനിക്കോ മലയാള സിനിമയ്ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല

മലയാള സിനിമയെ ബാധിച്ച കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെ; മഞ്ജു വാര്യര്‍
മലയാള സിനിമയെ ബാധിച്ച കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെ; മഞ്ജു വാര്യര്‍

കോഴിക്കോട്: മലയാള സിനിമയെ ബാധിച്ച കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെയെന്ന് നടി മഞ്ജു വാര്യര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും തുടര്‍ന്നുള്ള വിവാദങ്ങളിലും ഉലയുകയാണ് മലയാള സിനിമ മേഖല. വിവാദത്തില്‍ ആദ്യമായാണ് മഞ്ജു പരസ്യപ്രതികരണം നടത്തുന്നത്.

നടി മഞ്ജു വാര്യര്‍ പറഞ്ഞത്

‘ഞാനും ടൊവിനോയുമൊക്കെ ഇന്നിവിടെ വന്നു നില്‍ക്കാന്‍ കാരണം മലയാളം സിനിമയാണ്. വാര്‍ത്തകളിലൂടെ നിങ്ങള്‍ കാണുന്നുണ്ടാവും ചെറിയൊരു സങ്കടം ഉള്ള ഘട്ടത്തിലൂടെയാണ് മലയാളം സിനിമ കടന്നുപോകുന്നത്. അതെല്ലാം കലങ്ങി തെളിയട്ടെ. കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെ. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം എനിക്കോ മലയാള സിനിമയ്ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല’, മഞ്ജുവാര്യര്‍ പറഞ്ഞു.

Top