‘പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കണം’; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മുമ്പേയെങ്കിലും പ്രവര്‍ത്തനം ആരംഭിക്കണം

‘പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കണം’; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
‘പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കണം’; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: ഡല്‍ഹി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അനുകൂല സാഹചര്യം ഫലത്തില്‍ പ്രതിഫലിക്കണമെന്നില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മുമ്പേയെങ്കിലും പ്രവര്‍ത്തനം ആരംഭിക്കണം. അനുകൂലികളുടെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഖാര്‍ഗെ പറഞ്ഞു.

എതിരാളികളുടെ പ്രവര്‍ത്തനം ദിവസേന വിലയിരുത്തണം. സമയോചിതമായി തീരുമാനം കൈക്കൊള്ളണം. ഉത്തരവാദിത്വമുണ്ടാവണമെന്നും ഖാര്‍ഗെ ഓര്‍മിപ്പിച്ചു. പ്രാദേശിക പ്രശ്നങ്ങള്‍ മനസിലാക്കി അതില്‍ ഇടപെടണം. എപ്പോഴും ദേശീയ നേതാക്കളേയും ദേശീയ വിഷയങ്ങളേയും ആശ്രയിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:‘ മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു’; കെ സി വേണുഗോപാല്‍

പരാജയങ്ങളില്‍നിന്ന് പാഠം പഠിക്കണം. അച്ചടക്കം പാലിക്കണമെന്നത് നിര്‍ബന്ധമാണ്. ഐക്യത്തോടെ നില്‍ക്കണം. ചിലപ്പോള്‍ നമ്മള്‍ തന്നെയാണ് നമ്മുടെ വലിയ ശത്രു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താഴേത്തട്ടുമുതല്‍ എ.ഐ.സി.സി. തലവരെ മാറ്റങ്ങള്‍ വേണ്ടിവരും. ബൂത്തുതലംവരെ പാര്‍ട്ടി ശക്തിപ്പെടുത്തണം. രാത്രിയും പകലും ജാഗ്രതയോടെ തുടരണമെന്നും ഖാര്‍ഗെ പറഞ്ഞു. ഖാര്‍ഗെ അധ്യക്ഷനായ യോഗത്തില്‍ രാഹുല്‍ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, കെ.സി. വേണുഗോപാല്‍, ജയറാം രമേശ് എന്നിവരടക്കം നേതാക്കള്‍ പങ്കെടുത്തു.

Top