ഒരു മൈലിൽ താഴെ മാത്രം അകലം; ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാവിമാനവും നേർക്കുനേർ! ട്രംപിന്റെ ഹെലികോപ്റ്ററിനെ അപകടത്തിലാക്കിയത് ആരുടെ വീഴ്ച?

സാധാരണയായി വിമാനങ്ങൾ തമ്മിൽ പാലിക്കേണ്ട നിശ്ചിത സുരക്ഷിത അകലം ലംഘിക്കപ്പെടുകയും, ഒരു മൈലിൽ താഴെ മാത്രം ദൂരത്തിൽ ഇരു വിമാനങ്ങളും എത്തുകയും ചെയ്ത സാഹചര്യം "വേർപിരിയലിന്റെ നഷ്ടം"എന്ന സാങ്കേതിക പദപ്രയോഗത്തിൽ ഒതുക്കി തീർക്കാനാണ് ഔദ്യോഗിക കേന്ദ്രങ്ങൾ ശ്രമിക്കുന്നത്

ഒരു മൈലിൽ താഴെ മാത്രം അകലം; ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാവിമാനവും നേർക്കുനേർ! ട്രംപിന്റെ ഹെലികോപ്റ്ററിനെ അപകടത്തിലാക്കിയത് ആരുടെ വീഴ്ച?
ഒരു മൈലിൽ താഴെ മാത്രം അകലം; ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാവിമാനവും നേർക്കുനേർ! ട്രംപിന്റെ ഹെലികോപ്റ്ററിനെ അപകടത്തിലാക്കിയത് ആരുടെ വീഴ്ച?

ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ തലസ്ഥാന നഗരിക്ക് മുകളിൽ പ്രസിഡന്റിന്റെ സുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ വൻ വീഴ്ച സംഭവിച്ചത് ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. ആ​ഗസ്റ്റ് 4 ന് വൈറ്റ് ഹൗസിൽ നിന്ന് ആൻഡ്രൂസ് എയർഫോഴ്സ് ബേസിലേക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പറന്ന ‘മറൈൻ വൺ’ സൈനിക ഹെലികോപ്റ്ററും ഒരു വാണിജ്യ യാത്രാ വിമാനവും തമ്മിൽ നേർക്കുനേർ വരാവുന്ന സാഹചര്യം ഉണ്ടായത് അമേരിക്കൻ വ്യോമയാന മേഖലയുടെ തകർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

രാജ്യത്തെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന വ്യോമപാതയിൽ പോലുമില്ലാത്ത കടുത്ത അശ്രദ്ധയാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിൽ നിന്ന് അമേരിക്കൻ എയർലൈൻസിന്റെ റീജിയണൽ വിമാനം ടേക്ക് ഓഫ് ചെയ്ത അതേ സമയത്ത് തന്നെ പ്രസിഡന്റിന്റെ ഹെലികോപ്റ്ററിനും പറന്നുയരാൻ അനുമതി നൽകിയത് എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളുടെ പൂർണ്ണ പരാജയമാണ് വ്യക്തമാക്കുന്നത്.

സാധാരണയായി വിമാനങ്ങൾ തമ്മിൽ പാലിക്കേണ്ട നിശ്ചിത സുരക്ഷിത അകലം ലംഘിക്കപ്പെടുകയും, ഒരു മൈലിൽ താഴെ മാത്രം ദൂരത്തിൽ ഇരു വിമാനങ്ങളും എത്തുകയും ചെയ്ത സാഹചര്യം “വേർപിരിയലിന്റെ നഷ്ടം”എന്ന സാങ്കേതിക പദപ്രയോഗത്തിൽ ഒതുക്കി തീർക്കാനാണ് ഔദ്യോഗിക കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും പ്രസിഡന്റിന്റെയും ജീവൻ അപകടത്തിലാക്കിയ ഈ വീഴ്ചയെ വെറുമൊരു സാങ്കേതിക പിഴവായി കാണാൻ കഴിയില്ല.

പ്രസിഡന്റ് ഒരിക്കലും അപകടത്തിലായിരുന്നില്ലെന്ന വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായിയുടെ വാദം സ്വന്തം ഭരണകൂടത്തിന്റെ വീഴ്ച മറച്ചുവെക്കാനുള്ള വ്യർത്ഥശ്രമമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കപ്പെട്ടിട്ടും, തങ്ങളുടെ വൈമാനികർ ലോകത്തിലെ ഏറ്റവും മികച്ചവരാണെന്ന് പറഞ്ഞ് അധികൃതർ ന്യായീകരിക്കാൻ ശ്രമിക്കുന്നത് തടിയൂരാനുള്ള തന്ത്രം മാത്രമാണ്.

അമേരിക്കൻ വ്യോമയാന ഏജൻസിയായ എഫ്.എ.എ തങ്ങളുടെ പങ്കിനെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോഴും, രണ്ട് വിമാനങ്ങൾ തമ്മിലുള്ള സുരക്ഷിത അകലം പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. എയർ ട്രാഫിക് കൺട്രോളർ ഇരു പൈലറ്റുമാരുമായും ബന്ധപ്പെട്ടിരുന്നു എന്ന് അവകാശപ്പെടുമ്പോഴും അപകടകരമായ ഈ സാഹചര്യം ഒഴിവാക്കാൻ എന്തുകൊണ്ട് മുൻകൂട്ടി കഴിഞ്ഞില്ല എന്ന ചോദ്യം ബാക്കിയാകുന്നു.

Also Read; ഷെയ്ഖ് ഹസീനയുടെ വെർച്വൽ പ്രസംഗം; ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ ആക്രമണം, കാരണം എന്ത്?

അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾ അനുസരിച്ച് ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ കുറഞ്ഞത് 1.5 മൈൽ തിരശ്ചീനമായ അകലവും 500 അടി ലംബമായ അകലവും നിർബന്ധമായും പാലിക്കേണ്ടതുണ്ട്. എന്നാൽ ഈ പ്രോട്ടോക്കോളുകൾ പൂർണ്ണമായും കാറ്റിൽ പറത്തിക്കൊണ്ടാണ് അമേരിക്കയുടെ ആകാശത്ത് ട്രംപിന്റെ ഹെലികോപ്റ്റർ പറന്നതെന്ന വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് അമേരിക്കയുടെ എയർ സുരക്ഷയുടെ യഥാർത്ഥ ചിത്രം തുറന്നുകാട്ടുന്നു.

സംഭവത്തെക്കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇത്തരം സുരക്ഷാ വീഴ്ചകൾ തുടർച്ചയായി ഉണ്ടാകുന്നത് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നു. സുരക്ഷാ പരിശോധനകളിലും മാനദണ്ഡങ്ങളിലും കടുത്ത പരാജയമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

അപകടസാധ്യതയെ തള്ളിക്കളയുകയും മറൈൻ കോർപ്സ് പൈലറ്റുമാരുടെ നടപടികളെ പൂർണ്ണമായി ന്യായീകരിക്കുകയും ചെയ്യുന്ന അമേരിക്കൻ സേനയുടെ നിലപാട് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. തെറ്റുകൾ തിരുത്തുന്നതിന് പകരം സ്വയം ന്യായീകരിക്കാൻ അമേരിക്കൻ സൈനിക വക്താക്കൾ കാണിക്കുന്ന തിടുക്കം ആഗോളതലത്തിൽ തന്നെ വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.

സാധാരണക്കാരായ യാത്രക്കാർ സഞ്ചരിച്ച വാണിജ്യ വിമാനത്തിനും രാഷ്ട്രത്ത തലവന്റെ ഔദ്യോഗിക ഹെലികോപ്റ്ററിനും ഒരുപോലെ ഭീഷണിയായ ഈ സംഭവം, അമേരിക്കൻ ആകാശസീമയിൽ നടമാടുന്ന അരാജകത്വത്തിന്റെ തെളിവാണ്. സ്വന്തം തലസ്ഥാന നഗരിയിലെ വ്യോമഗതാഗതം പോലും കൃത്യമായി നിയന്ത്രിക്കാൻ കഴിയാത്ത ഒരു വ്യവസ്ഥിതിയാണ് അമേരിക്കയിലുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു.

ചുരുക്കത്തിൽ, തങ്ങളുടെ സുരക്ഷാ പ്രോട്ടോക്കോളുകൾ ലോകത്ത് ഏറ്റവും മികച്ചതാണെന്ന അമേരിക്കയുടെ വീമ്പുപറച്ചിലിനേറ്റ കനത്ത പ്രഹരമാണ് ഈ സംഭവം. തെറ്റുകൾ അംഗീകരിക്കാനോ ഉചിതമായ നടപടികൾ സ്വീകരിക്കാനോ തയ്യാറാകാതെ, വസ്‌തുതകളെ മൂടിവെക്കാൻ ശ്രമിക്കുന്ന അമേരിക്കൻ ഭരണകൂടത്തിന്റെയും ഏജൻസികളുടെയും നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

Share Email
Top