അൻവറിൻെറ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും; പി ശശി

അൻവറിന്റെ അവസ്ഥ ഇപ്പോൾ നുണപറഞ്ഞും നുണപ്രചരിപ്പിച്ചും മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന തരത്തിൽ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു

അൻവറിൻെറ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും; പി ശശി
അൻവറിൻെറ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും; പി ശശി

തിരുവനന്തപുരം: പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ദുരുദ്ദേശത്തോട് കൂടിയുള്ളതാണെന്ന് അരോപിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി രംഗത്ത്. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പി ശശി വ്യക്തമാക്കി.

അൻവറിന്റെ അവസ്ഥ ഇപ്പോൾ നുണപറഞ്ഞും നുണപ്രചരിപ്പിച്ചും മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന തരത്തിൽ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുമ്പും സത്യവിരുദ്ധവുമായ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തനിക്കെതിരെ അന്‍വര്‍ രംഗത്തെത്തിയിരുന്നു. വ്യാജ ആരോപണങ്ങള്‍ക്കെതിരെ ഞാന്‍ നിയമനടപടി സ്വീകരിക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുമെന്നും പി.ശശി വ്യക്തമാക്കി.

Also Read: പി.വി അൻവറിനെ വിമർശിച്ച് എ വിജയരാഘവൻ

അതേസമയം പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയാണ് അന്‍വര്‍ ഇന്ന് പത്രസമ്മേളനത്തില്‍ ഇത്തരം കാര്യങ്ങൾ അവതരിപ്പിച്ചത്. തന്‍റെ മുന്‍കാല പ്രവൃത്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് അൻവർ പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Share Email
Top