ആരാധകർ ഏറെയുള്ള വ്‌ളോഗര്‍മാരിലൊരാളാണ് ലീ സിക്കി. 20.6 മില്യണാണ് ചൈനീസ് ഇന്‍ഫ്‌ളുവന്‍സര്‍ ലീസികിയുടെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലീ സിക്കി യൂടൂബില്‍ തിരിച്ചെത്തിയിരിക്കുന്നത്. 131 വീഡിയോസാണ് ആകെ യൂടൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
പ്രിയപ്പെട്ട മുത്തശ്ശിക്കൊപ്പമാണ് ലീ വിഡിയോസ് ഇടാറുള്ളത്. രണ്ടാഴ്ച മുന്‍പാണ് തന്റെ തിരിച്ചുവരവ് അറിയിച്ച് ലീ വീഡിയോ പോസ്റ്റ് ചെയ്തത്. മുന്‍പത്തെ വീഡിയോകള്‍ക്ക് സമാനമായ കണ്ടന്റാണ് ഇത്തവണയും പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് വരെ ഇടവേളകളില്ലാതെ വീഡിയോ പോസ്റ്റ് ചെയ്തിരുന്ന ലി സികി പെട്ടെന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രത്യക്ഷയാകുകയായിരുന്നു.
Also Read: നായയ്ക്ക് 14 ലക്ഷത്തിന്റെ ആഡംബര സ്യൂട്ട്‌കേസ്; ഇന്ത്യന്‍ വംശജനായ ബിസിനസുകാരന് വിമര്‍ശനം
ലീയുടെ വീടും കൃഷിസ്ഥലങ്ങളുമെല്ലാം അതുപോലെ തന്നെ പുതിയ വീഡിയോയില്‍ കാണിക്കുന്നുണ്ട്. രണ്ടാഴ്ച കൊണ്ട് 1.3 കോടിവ്യൂസാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. മുത്തശ്ശി സുഖമായി ഇരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും , മൂന്ന് വര്‍ഷം എവിടെയായിരുന്നെന്നുമൊക്കെയാണ് വിഡിയോയിൽ ആരാധകർ കമന്റിട്ടത്ത്.
ചൈനയിലെ മനോഹരമായ ഗ്രാമീണ ഭൂപ്രകൃതിയില്‍ ചിത്രീകരിക്കുന്ന വ്യത്യസ്തമായ ഫുഡ് വ്‌ളോഗിലൂടെയാണ് ലീ സിക്കി എന്ന ചൈനീസ് യുവതി ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയപ്പെട്ട വ്‌ളോഗറായി മാറിയത്. കൃഷി തൊട്ട് പാചകം വരെ, ഹോം മേക്കിങ് തൊട്ട് ബിസിനസ് വരെ ലി സികിക്ക് അറിയാത്തതായി ഒന്നുമില്ല. 2016 മുതലാണ് ലീയെ ആരാധകർ അറിഞ്ഞ് തുടങ്ങിയത്. അഞ്ച് വര്‍ഷം മുമ്പ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്ക്ക് ലഭിച്ചത് 133 മില്യണ്‍ വ്യൂസ് ആണ്. ചൈനയുടെ ഗ്രാമീണ ഭംഗിയും, അച്ചടക്കമുള്ള ജീവിത ശൈലിയുമെല്ലാം ലീ ലോകത്തിന് കാണിച്ചു. ആരാധകർ ഏറ്റെടുത്ത് പ്രശസ്തിയിൽ നിൽക്കുമ്പോഴാണ് ലീയുടെ ഇടവേള. ചാനല്‍ കൈകാര്യം ചെയ്തിരുന്ന ഏജന്‍സിയുമായുള്ള തര്‍ക്കമാണ് ലീയെ ഇടവേളയിലേക്ക് നയിച്ചത്.
സ്വന്തം ബ്രാന്‍ഡിന്റെ അവകാശത്തിനായി ലീ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും തന്നെ വെച്ചുള്ള പുതിയ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നത് നിര്‍ത്തിക്കുകയും ചെയ്തു. 2022 ലാണ് ലി സികിയുടെ ചാനലില്‍ അവസാനത്തെ വീഡിയോ എത്തിയത്. അതിനു ശേഷം ഇപ്പോഴാണ് ലീ മടങ്ങിയെത്തുന്നത്. മുത്തശ്ശിയുടെ പഴഞ്ചന്‍ അലമാരയ്ക്ക് മേക്ക് ഓവര്‍ നല്‍കിക്കൊണ്ടുള്ള വീഡിയോയുമായാണ് ലീ തിരിച്ചെത്തിയത്.