എല്‍ഡിഎഫ് മികച്ച വിജയം നേടും: മാത്യു ടി തോമസ്

എല്‍ഡിഎഫ് മികച്ച വിജയം നേടും: മാത്യു ടി തോമസ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ്. പുതിയ പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു. തീരുവനന്തപുരത്ത് ജനതാദളിന്റെ നേതൃയോഗത്തിന് ശേഷമായിരുന്നു പ്രതികരണം.

ജെഡിഎസ് ബിജെപിക്ക് ഒപ്പം ചേര്‍ന്നപ്പോള്‍ തന്നെ, ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോഴും സാങ്കേതികമായി ദേശീയ പാര്‍ട്ടിയുടെ ഭാഗമായി കേരളത്തിലെ പാര്‍ട്ടിയും എംഎല്‍എമാരും തുടരുകയാണ്. സംസ്ഥാന പാര്‍ട്ടി രൂപീകരിക്കാനാണ് നേതാക്കളുടെ ആലോചന. കഴിഞ്ഞ ദിവസങ്ങളില്‍ എച്ച് ഡി രേവണ്ണ, മകന്‍ പ്രജ്ജ്വല്‍ രേവണ്ണ എന്നിവര്‍ക്കെതിരെ ലൈംഗികാതിക്രമ കേസ് ഉയര്‍ന്നതോടെയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വം വേഗത്തിലാക്കിയത്.

Top