CMDRF

മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്; അഞ്ചരക്കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നടി

മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്; അഞ്ചരക്കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നടി
മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്; അഞ്ചരക്കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നടി

തൃശൂർ: അഞ്ചരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസയച്ച് ‘ഫൂട്ടേജ്’ സിനിമയിലെ നടി. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യത്തിന് സുരക്ഷയൊരുക്കിയില്ലെന്ന് കാണിച്ചാണ് സിനിമയുടെ നിർമാതാവ് കൂടിയായ മഞ്ജുവിന് നടി ശീതൾ തമ്പി നോട്ടിസ് അയച്ചത്. ‘ഫൂട്ടേജ്’ സിനിമയിൽ മെഡിക്കൽ ഓഫീസറുടെ വേഷത്തിൽ ശീതൾ അഭിനയിക്കുന്നുണ്ട്. ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഇതിൽ അപകടം പിടിച്ച ഒരു സീൻ ഉണ്ടായിരുന്നു. ഇത് ചെയ്യാൻ മതിയായ സുരക്ഷ ഒരുക്കിയില്ല. ഒന്നിലേറെ തവണ ഈ സീൻ ഷൂട്ട് ചെയ്യേണ്ടി വന്നു. ഇതുമൂലം പരിക്കേറ്റെന്നാണ് നോട്ടീസിൽ പറയുന്നത്.

ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് പോലും ഒരുക്കിയില്ലെന്നും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നെന്നും നോട്ടീസിൽ ആരോപിക്കുന്നു. ആശുപത്രിയിൽ വലിയ തുക ചെലവായി. പല ഘട്ടങ്ങളിലായി 1,80000 രൂപ മാത്രമാണ് നിർമാണ കമ്പനി നൽകിയത്. ഇപ്പോൾ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. അതിനാൽ അഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ നൽകണമെന്നാണ് നോട്ടീസിലുള്ളത്. നേരിട്ട് നിർമാതാക്കളെ സമീപിച്ചിട്ടും അനുകൂല നിലപാടുണ്ടാകാതെ വന്നതോടെയാണ് വക്കീൽ നോട്ടീസ് അയച്ചതെന്ന് ശീതളിന്റെ അഭിഭാഷകൻ രഞ്ജിത് മാരാർ പ്രതികരിച്ചു. മഞ്ജു വാര്യരെക്കൂടാതെ നടിയുടെ നിർമാണ കമ്പനിയായ മൂവി ബക്കറ്റിലെ പാർട്ണർ ബിനീഷ് ചന്ദ്രനും നോട്ടീസ് അയച്ചിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ് ശീതൾ തമ്പി. അതേസമയം, ഇന്നാണ് ‘ഫൂട്ടേജ്’ സിനിമ തീയേറ്ററിലെത്തുന്നത്.

Top