ജിദ്ദ: കേരളത്തിൽ വർധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗവും വിപണവും നിയന്ത്രിക്കാൻ നിയമം കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ലോയേർസ് ഫോറം. വിപണനത്തെ ഉപയോഗമായി കുറച്ചു കാണിച്ച് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പൊലീസുകാരുമായി ഒത്ത് കളിക്കുന്നുണ്ടെങ്കിൽ അതിനെതിരെയും ശക്തമായ നടപടി ഉണ്ടാകണമെന്ന് ഇന്ത്യൻ ലോയേർസ് ഫോറം പറഞ്ഞു.
അതേസമയം ജുവൈനൽ ജസ്റ്റിസ് ആക്ട് പരിഷ്കരിച്ച് എട്ട് വയസ്സിലേക്ക് ചുരുക്കി അതിനു മുകളിലുള്ളവർക്ക് മേജറായതായി കണക്കാക്കി ശക്തമായ ശിക്ഷ നടപ്പാക്കണം. കാലഹരണപ്പെട്ട എൻ.ഡി.പി.എസ് ആക്ട് ശക്തമായ വകുപ്പുകൾ കൂട്ടി ചേർത്ത് പരിഷ്കരിക്കണമെന്നും ഇന്ത്യൻ ലോയേർസ് ഫോറം യോഗം ആവശ്യപ്പെട്ടു.