ലാലേട്ടൻ@66! ആരാധകർക്കായി 115 ചിത്രങ്ങളുമായി ജിയോ ഹോട്ട്സ്റ്റാർ ഫിലിം ഫെസ്റ്റിവൽ!

ദൃശ്യം, മണിച്ചിത്രത്താഴ്, വാനപ്രസ്ഥം, ഭരതം, സന്മനസുള്ളവർക്ക് സമാധാനം, പുലിമുരുകൻ, വന്ദനം തുടങ്ങി നീളുന്നു ഫെസ്റ്റിവലിലെ ചിത്രങ്ങളുടെ നീണ്ട നിര

ലാലേട്ടൻ@66!  ആരാധകർക്കായി 115 ചിത്രങ്ങളുമായി ജിയോ ഹോട്ട്സ്റ്റാർ ഫിലിം ഫെസ്റ്റിവൽ!
ലാലേട്ടൻ@66!  ആരാധകർക്കായി 115 ചിത്രങ്ങളുമായി ജിയോ ഹോട്ട്സ്റ്റാർ ഫിലിം ഫെസ്റ്റിവൽ!

മോഹൻലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങൾ ഉൾപ്പെടുത്തി ‘ഫിലിം ഫെസ്റ്റിവൽ’ സംഘടിപ്പിക്കുകയാണ് ജിയോ ഹോട്ട്സ്റ്റാർ. മെയ് 20 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന ഈ ഫെസ്റ്റിവലിലൂടെ അദ്ദേഹത്തിന്റെ 115 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ആരാധകർക്കായി പ്രത്യേക മത്സരങ്ങളും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മോഹൻലാൽ കൾട്ട് ക്ലാസിക്കുകൾ, ദി കംപ്ലീറ്റ് ലാലേട്ടൻ സ്വാഗ്, ലാലേട്ടൻ ലോൽ യൂണിവേഴ്സ്, ബെസ്റ്റ് മോഹൻലാൽ ത്രില്ലർ മൂവീസ്, മോഹൻലാൽ: ഹേർട്ട് ആൻഡ് ഹോം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ദൃശ്യം, മണിച്ചിത്രത്താഴ്, വാനപ്രസ്ഥം, ഭരതം, സന്മനസുള്ളവർക്ക് സമാധാനം, പുലിമുരുകൻ, വന്ദനം തുടങ്ങി നീളുന്നു ഫെസ്റ്റിവലിലെ ചിത്രങ്ങളുടെ നീണ്ട നിര. ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള സൂപ്പർഫാൻ കോണ്ടെസ്റ്റിൽ വിജയികളാവുന്നവർക്ക് മോഹൻലാൽ കൈയൊപ്പ് ചാർത്തിയ ടീ-ഷർട്ടുകൾ സമ്മാനമായി ലഭിക്കും.

Also Read:ദൃശ്യം 3! ജോർജ്ജുകുടിയുടെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകർ; വൈകാരിക കുറിപ്പുമായി മോഹൻലാൽ

പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ദൃശ്യം 3 തിയറ്ററുകളിൽ റിലീസ് ചെയ്തു. വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ആദ്യ ഷോകളിൽ നിന്നുതന്നെ ലഭിക്കുന്നത്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി എറണാകുളം കവിത തിയറ്ററിൽ ചിത്രം കാണാൻ മോഹൻലാൽ നേരിട്ടെത്തിയിരുന്നു. വൈകുന്നേരം ആന്റണി പെരുമ്പാവൂർ, ജീത്തു ജോസഫ്, മീന, എസ്തർ അനിൽ എന്നിവർക്കൊപ്പം ഇൻസ്റ്റഗ്രാം ലൈവിലും അദ്ദേഹം പങ്കുചേർന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ ആയിരിക്കും അദ്ദേഹത്തിന്റെ അടുത്ത റിലീസ്. പ്രിയദർശനും ദിലീഷ് പോത്തനും സംവിധാനം ചെയ്യുന്ന ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Share Email
Top