കൈലി മുണ്ടിൽ ലാലേട്ടൻ; മോഹൻലാൽ-അനൂപ് സത്യൻ ചിത്രം ‘എൽ 368’ ലൊക്കേഷൻ ഗ്ലിംപ്സ് പുറത്ത്

ഒരു കോമഡി ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ഈ സിനിമയുടെ കഥയും തിരക്കഥയും സംവിധായകൻ അനൂപ് സത്യൻ തന്നെയാണ് നിർവഹിക്കുന്നത്

കൈലി മുണ്ടിൽ ലാലേട്ടൻ; മോഹൻലാൽ-അനൂപ് സത്യൻ ചിത്രം ‘എൽ 368’ ലൊക്കേഷൻ ഗ്ലിംപ്സ് പുറത്ത്
കൈലി മുണ്ടിൽ ലാലേട്ടൻ; മോഹൻലാൽ-അനൂപ് സത്യൻ ചിത്രം ‘എൽ 368’ ലൊക്കേഷൻ ഗ്ലിംപ്സ് പുറത്ത്

മോഹൻലാൽ–അനൂപ് സത്യൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ഗ്ലിംപ്സ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. കൈലി മുണ്ടും ഷർട്ടുമണിഞ്ഞ് തികച്ചും ഒരു സാധാരണക്കാരന്റെ ലുക്കിൽ എത്തുന്ന മോഹൻലാലാണ് ഈ വീഡിയോയുടെ പ്രധാന ആകർഷണം.

‘എൽ 368’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലിൽ കൈകൊണ്ട് ‘L’ എന്ന് കാണിക്കുന്ന ആംഗ്യഭാഷാ രീതിയിലാണ് കൊടുത്തിരിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ സംസാരശേഷിയില്ലാത്ത വ്യക്തിയായിരിക്കാം എന്ന സൂചനയാണ് ഈ ഫസ്റ്റ് ലുക്ക് നൽകുന്നതെന്നാണ് ആരാധകരുടെ നിരീക്ഷണം.

Also Read:മമിതയുടെ പ്രകടനത്തിന് പ്രത്യേക ഊർജം! ‘വിശ്വനാഥ് ആൻഡ് സൺസി’ലെ വേഷത്തെ പുകഴ്ത്തി മേഘ്ന രാജ്

ഒരു കോമഡി ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ഈ സിനിമയുടെ കഥയും തിരക്കഥയും സംവിധായകൻ അനൂപ് സത്യൻ തന്നെയാണ് നിർവഹിക്കുന്നത്. ‘ബൾട്ടി’യുടെ നിർമാതാവ് ബിനു ജോർജ് അലക്സാണ്ടറും ആശിർവാദ് സിനിമാസും ചേർന്നാണ് നിർമാണം. മോഹൻലാൽ സിങ്ക് സൗണ്ടിൽ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. അനിൽ രാധാകൃഷ്ണനാണ് ലൊക്കേഷൻ സൗണ്ടും സൗണ്ട് ഡിസൈനും കൈകാര്യം ചെയ്യുന്നത്.

ജേക്സ് ബിജോയ് സംഗീതവും ‘ഭ്രമയുഗം’, ‘ഉള്ളൊഴുക്ക്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹ്നാദ് ജലാൽ ഛായാഗ്രഹണവും നിർവഹിക്കുന്നു. അനൂപ് സത്യൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നത്. ‘ആടുജീവിതം’ ഫെയിം പ്രശാന്ത് മാധവ് കലാസംവിധാനവും, സുജിത് സുധാകരൻ വസ്ത്രലങ്കാരവും, ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളറായും ചിത്രത്തിൽ പ്രവർത്തിക്കുന്നു.

Share Email
Top