നിസ്സാരക്കാരനല്ല വെണ്ടയ്ക്ക

നിസ്സാരക്കാരനല്ല വെണ്ടയ്ക്ക

വെണ്ടയ്ക്ക കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്, വെണ്ടക്കയുടെ വഴുവഴുപ്പ് മൂലം പലരും ഇത് കഴിക്കാന്‍ താല്‍പര്യപ്പെടാറില്ല. എന്നാല്‍ കഴിച്ചാല്‍ ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന പച്ചക്കറികൂടിയാണ് വെണ്ടക്ക. വെണ്ടക്കയുടെ നിരവധി ഗുണങ്ങളില്‍ എടുത്ത് പറയേണ്ട പ്രധാനപ്പെട്ട ഗുണങ്ങളില്‍ ഒന്നാണ് പ്രമേഹത്തെ നിയന്ത്രിക്കുന്നു എന്നത് .ഇന്നത്തെ കാലത്ത് സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു അസുഖമാണ് പ്രമേഹം. പ്രമേഹം വന്ന് കഴിഞ്ഞാല്‍ ഒരിക്കലും അതിനെ ഇല്ലാതാക്കാന്‍ സാധിക്കുകയില്ല, നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമാണ് സാധിക്കുക. ഇത്തരത്തില്‍ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് വെണ്ടക്ക. വെണ്ടക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, അതുപോലെ തന്നെ ഇവയില്‍ പോളിഫെനല്‍സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ നിങ്ങളെ വളരെയധികം സഹായിക്കുന്നു.

വെണ്ടക്കയുടെ മറ്റൊരു ഗുണമാണ് കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്നത്, കണ്ണുകള്‍ക്ക് നല്ല ആരോഗ്യമില്ലെങ്കില്‍ അത് നമ്മളുടെ ജീവിതത്തെ സാരമായി ബാധിക്കാം. അതിനാല്‍ തന്നെ കണ്ണുകളുടെ ആരോഗ്യവും കാഴ്ചശക്തിയും നിലനിര്‍ത്തുന്ന ആഹാരങ്ങള്‍ കഴിക്കേണ്ടതും അനിവാര്യം തന്നെ. അത്തരത്തില്‍ ഒന്നാണ് വെണ്ടക്ക, ഇവയില്‍ വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ, പ്രായമാകുമ്പോള്‍ മിക്കവര്‍ക്കും കാഴ്ച മങ്ങും. ഈ പ്രശ്നം വരാതിരിക്കാനും വെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണ്.ശരീരഭാരം നിയന്ത്രിക്കാനും കഴിവുള്ളവയാണ് വെണ്ടയ്ക്ക, നമ്മളുടെ ശരീരഭാരം നിയന്ത്രിക്കാന്‍ ഡയറ്റില്‍ പലവിധത്തിലുള്ള ആഹാരങ്ങള്‍ നമ്മള്‍ ചേര്‍ക്കാറുണ്ട്. ഇത്തരത്തില്‍ നമ്മള്‍ക്ക് ഡയറ്റില്‍ ചേര്‍ക്കാവുന്ന ഒരു ആഹാരമാണ് വെണ്ടക്ക. കാരണം, വെണ്ടക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ പ്രോട്ടീനും ഇതില്‍ അടങ്ങിയിരിക്കുന്നു, കൊഴുപ്പും കുറവാണ്. ഇത് വിശപ്പ് കുറയ്ക്കാനും അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും വളരെയധികം സഹായിക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ വെണ്ടക്ക പലവിധത്തില്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നതും നല്ലത് തന്നെ.

ചില പഠനങ്ങള്‍ പ്രകാരം, വെണ്ടയ്ക്ക കഴിക്കുന്നത് കാന്‍സര്‍ രോഗം വരാതിരിക്കാന്‍ സഹായിക്കുന്നുണ്ട് എന്നാണ് പറയുന്നത്. വെണ്ടക്കയിലെ ചില ഘടകങ്ങള്‍ നമ്മളുടെ ശരീരത്തിന് ദോഷം ചെയ്യുന്ന ഫ്രീ റാഡിക്കല്‍സിനെ ശരീരത്തില്‍ പ്രവേശിക്കാതെ തടയുന്നതിനും അതുപോലെ തന്നെ കാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ വളരുന്നത് ഇല്ലാതാക്കാനും ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍, നല്ല ഹെല്‍ത്തിയായ രീതിയില്‍ വെണ്ടയ്ക്ക ആഹാരത്തില്‍ ചേര്‍ക്കുന്നത് തികച്ചും നല്ലതാണ്.വെണ്ടക്കയില്‍ നല്ലപോലെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ, ഇതില്‍ കൊഴുപ്പും കുറവാണ്. അതിനാല്‍ തന്നെ വെണ്ടക്ക കഴിച്ചാലും ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന പ്രശനം ഉണ്ടാകുന്നില്ല. ഇത് ശരീരത്തില്‍ കൊളസ്ട്രോള്‍ വരാതിരിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Top