മയക്കുമരുന്ന് കച്ചവടക്കാരെ അമർച്ച ചെയ്യാൻ ആഹ്വാനം ചെയ്ത് കുവൈത്ത് അമീർ

ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആസ്ഥാനം സന്ദർശിച്ച വേളയിൽ ആയിരുന്നു അമീറിന്റെ ആഹ്വാനം

മയക്കുമരുന്ന് കച്ചവടക്കാരെ അമർച്ച ചെയ്യാൻ ആഹ്വാനം ചെയ്ത് കുവൈത്ത് അമീർ
മയക്കുമരുന്ന് കച്ചവടക്കാരെ അമർച്ച ചെയ്യാൻ ആഹ്വാനം ചെയ്ത് കുവൈത്ത് അമീർ

കുവൈത്ത്: കുവൈത്തിൽ നിന്ന് മയക്കുമരുന്ന് കച്ചവടക്കാരെ അമർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്ത് സായുധ സേനയുടെ സുപ്രീം കമാൻഡർ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആസ്ഥാനം സന്ദർശിച്ച വേളയിൽ ആയിരുന്നു അമീറിന്റെ ആഹ്വാനം.

മാതൃരാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയ്ക്ക് വേണ്ടി എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് കുവൈത്ത് അമീർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ കമാൻഡിനോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെടുകയും ചെയ്തു. ആർക്കും ഒരു ഇളവും നൽകാതെ നിയമം കർശനമായി നടപ്പാക്കാനും അദ്ദേഹം നിർദേശിച്ചു

Share Email
Top