കുവൈത്ത് വാരാന്ത്യത്തിൽ കൊടും ചൂടിലേക്ക്

ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്‍റെ വ്യാപനം മൂലമാണ് കുവൈത്തിലെ വാരാന്ത്യത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നത് എന്നാണ് കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്

കുവൈത്ത് വാരാന്ത്യത്തിൽ കൊടും ചൂടിലേക്ക്
കുവൈത്ത് വാരാന്ത്യത്തിൽ കൊടും ചൂടിലേക്ക്

കുവൈത്ത്: വാരാന്ത്യത്തിൽ കുവൈത്ത് കൊടും ചൂടിലേക്ക് പോകുമെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്‍റെ വ്യാപനം മൂലമാണ് കുവൈത്തിലെ വാരാന്ത്യത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നത് എന്നാണ് കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കൂടാതെ വേഗതയിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ ധരാർ അൽ-അലി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കടലിൽ നേരിയതോ മിതമായതോ ആയ തിരമാലകൾ ഉണ്ടാകുമെന്നും 1 മുതൽ 3 അടി വരെ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഇന്നത്തെ കാലാവസ്ഥാ പ്രവചനം പ്രകാരം പകൽ സമയത്ത് 46 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ള താപനിലയും, വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 8 മുതൽ 28 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. രാത്രിയിൽ താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും നേരിയതോ മിതമായതോ ആയ വേഗതയിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Also Read: മസ്കത്ത്-കോഴിക്കോട് സർവീസ് സലാം എയർ പുനഃരാരംഭിക്കുന്നു

ശനിയാഴ്ച കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. കൂടാതെ പകൽ സമയത്ത് താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ട്. മണിക്കൂറിൽ 8 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പ്രവചനത്തിൽ പറയുന്നു. ഈ കൊടും ചൂടിന്റെ സമയത്ത്, പ്രത്യേകിച്ച് പുറത്തെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Share Email
Top