വെള്ളത്തിനടിയിലായി കുട്ടനാട് താലൂക്ക്; ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും ഈ അവധി ബാധകമല്ലെന്നും അവയിൽ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്

വെള്ളത്തിനടിയിലായി കുട്ടനാട് താലൂക്ക്; ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വെള്ളത്തിനടിയിലായി കുട്ടനാട് താലൂക്ക്; ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു.

കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും ഈ അവധി ബാധകമല്ലെന്നും അവയിൽ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര തീരുമാനം.

ALSO READ;അഭിമന്യു കൊലക്കേസ് പ്രതികളുടെ വിചിത്ര ആവശ്യം! മാധ‍്യമങ്ങൾ ദൃശ‍്യങ്ങൾ പകർത്തും, കോടതിയിൽ ഹാജരാകാനാകില്ല’

ഇതിനുപുറമെ ആലപ്പുഴ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും, അയൽജില്ലയായ കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായതോടെ സാധാരണ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. സർക്കാർ സംവിധാനങ്ങൾ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണ്.

Share Email
Top