‘ലജ്ജാകരം, ഒരു മന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നിന്ദയാണ് ശിവന്‍കുട്ടി ചെയ്തത്’; കുമ്മനം രാജശേഖരന്‍

മന്ത്രിയുടെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പാണെന്നും എതിരഭിപ്രായമുണ്ടെങ്കില്‍ ചടങ്ങില്‍ നിന്ന് മാറിനില്‍ക്കാം എന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

‘ലജ്ജാകരം, ഒരു മന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നിന്ദയാണ് ശിവന്‍കുട്ടി ചെയ്തത്’; കുമ്മനം രാജശേഖരന്‍
‘ലജ്ജാകരം, ഒരു മന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നിന്ദയാണ് ശിവന്‍കുട്ടി ചെയ്തത്’; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ നിന്നും മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. രാജ്ഭവനില്‍ ഉണ്ടായ സംഭവം ലജ്ജാകരമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഒരു മന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നിന്ദയാണ് മന്ത്രി ശിവന്‍കുട്ടി ചെയ്തത്.

ഭരണനിര്‍വഹണത്തിന്റെ ചുമതല വഹിക്കുന്ന തലവന്റെ കേന്ദ്രം ആണ് രാജ്ഭവന്‍. അവിടെ നടക്കുന്ന പരിപാടികള്‍ക്ക് പ്രോട്ടോകോള്‍ ഉണ്ട. മന്ത്രി ശിവന്‍കുട്ടി ഭാരതാംബയെ തള്ളിപ്പറഞ്ഞു. അസഹിഷ്ണുത കുട്ടികളിലേക്ക് കടത്തി വിട്ടെന്നും മന്ത്രി ഇറങ്ങി പോയത് അനവസരത്തിലാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ദേശീയ ഗാനത്തെയും ഭാരതാംബയേയും മന്ത്രി തള്ളിപ്പറഞ്ഞു. കാവിയോട് മന്ത്രിക്ക് എന്തുകൊണ്ട് ഇത്രയും അസഹിഷ്ണുതയെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു.

Also Read:  ഭാരതാംബയുടെ ചിത്രം ആര്‍എസ്എസ് ശാഖയില്‍ വെച്ചാല്‍ മതി, രാജ്ഭവനില്‍ വെയ്ക്കുന്നത് അംഗീകരിക്കാനാകില്ല; മന്ത്രി വി ശിവന്‍കുട്ടി

നിലമ്പൂര്‍ ഇലക്ഷനില്‍ പത്ത് വോട്ട് കിട്ടും എന്ന തെറ്റിദ്ധാരണ കൊണ്ടാണ് ഇത്തരം പ്രസ്താവന പറഞ്ഞത്. മന്ത്രിയുടെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പാണെന്നും എതിരഭിപ്രായമുണ്ടെങ്കില്‍ ചടങ്ങില്‍ നിന്ന് മാറിനില്‍ക്കാം എന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. മനഃപൂര്‍വം ഗവര്‍ണറെ അപമാനിക്കാനുള്ള നീക്കമാണ് നടന്നത്. മന്ത്രി എഴുതി തയ്യാറാക്കിയ പ്രസംഗവുമായി വന്നു. കാവിയോട് ഇത്രയും അസഹിഷ്ണുത കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടോ? ഒരു തലമുറയെ വഴിതെറ്റിക്കണം എന്ന ഉദ്ദേശത്തോടെയാണ് മന്ത്രി സംസാരിച്ചത്. ഭരണഘടനയെ അവഹേളിച്ചത് മന്ത്രിയാണ്. രാജ്ഭവനില്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണര്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

Share Email
Top