പുത്തൻ ഡിസൈനും ഫീച്ചറുകളുമായി കെടിഎം 250 അഡ്വഞ്ചർ വരുന്നു

അഡ്വഞ്ചർ 250 യിൽ എൽസി4സി എന്ന ഏറ്റവും പുതിയ എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്

പുത്തൻ ഡിസൈനും ഫീച്ചറുകളുമായി കെടിഎം 250 അഡ്വഞ്ചർ വരുന്നു
പുത്തൻ ഡിസൈനും ഫീച്ചറുകളുമായി കെടിഎം 250 അഡ്വഞ്ചർ വരുന്നു

ന്ത്യയിൽ സൂപ്പർ അഡ്വഞ്ചർ ബൈക്കുകളിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി കെടിഎം. സാഹസികയാത്രക്ക് വേണ്ടി കെടിഎം അവതരിപ്പിച്ച അഡ്വഞ്ചർ 390ക്കും അഡ്വഞ്ചർ 390 എക്‌സിനും ശേഷം പുതിയ ഫീച്ചറുകളോടെ അഡ്വഞ്ചർ 250 ഉടൻ തന്നെ പുറത്തിറക്കുമെന്ന് കെടിഎം അറിയിച്ചു.

കാഴ്ചയിൽ 390 അഡ്വഞ്ചർ ബൈക്കുകളോട് ഏറെ സാമ്യമുണ്ട് ഈ ബൈക്കിന്. പക്ഷെ ടാങ്കിന്റെ രൂപകല്പനയും പ്രൊജക്ടർ ഹെഡ്‌ലാമ്പിന്റെ പുതിയ ഡിസൈനിങ്ങും അഡ്വഞ്ചർ 390ൽ നിന്നും അഡ്വഞ്ചർ 250യെ വ്യത്യസ്തമാക്കുന്നു. അഡ്വഞ്ചർ 250 യിൽ എൽസി4സി എന്ന ഏറ്റവും പുതിയ എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്. 249 സിസിയിൽ സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂളന്റ് ആണ് എൻജിനിൽ ഉപയോഗിച്ചിട്ടുള്ളത്. 31 എച്ച്.പി പവറും 25 എൻ.എം മാക്സിമം ടോർക്കുമാണ് എൻജിൻ നൽകുന്നത്.

Also Read: വരാനിരിക്കുന്നത് അഞ്ച് പുതിയ ഹോണ്ട കാറുകൾ!

160 കിലോഗ്രാം ഭാരം വരുന്ന വണ്ടിക്ക് 1464 എം.എം വീൽബേസുണ്ട്. മുൻവശത്തെ ടയർ സൈസ് 19 ഇഞ്ച് വരുമ്പോൾ പിൻവശത്തെ ടയറിന്റെ സൈസ് 17 ഇഞ്ച് മാത്രമാണ്. എല്ലാ ഭൂപ്രദേശത്തും ഒരു പോലെ ഉപയോഗിക്കാവുന്ന ടയർ ഉള്ള വാഹനം എന്ന പ്രത്യേകതയും ഈ ബൈക്കിനുണ്ട്. കൂടാതെ സാഹസിക മേഖലയിൽ ഉപയോഗിക്കാനായി അഡ്വഞ്ചർ മോഡ് എന്ന എക്സ്ട്രാ ഫീച്ചറും കമ്പനി നൽകിയിട്ടുണ്ട്. 2.48 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. രണ്ട് കളർ വേരിയന്റുകളിലാണ് ബൈക്ക് ലഭിക്കുന്നത്.

Share Email
Top