തിരുവനന്തപുരം: ഫെബ്രുവരി നാലിന് അവധിയെടുത്ത ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതി എന്ന തീരുമാനം പിന്‍വലിച്ച് കെഎസ്ആര്‍ടിസി. ഉത്തരവിനെതിരെ ടിഡിഎഫ് പ്രതിഷേധം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് നടപടി. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതിയെന്നയിരുന്നു ഉത്തരവ്.
Also Read: ആറളം കാട്ടാന ആക്രമണം; മരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് താത്ക്കാലിക ജോലി
റെഗുലര്‍ ശബള ബില്ലിന്റെ കൂടെ എഴുതരുതെന്നായിരുന്നു ഉത്തരവ്. മാനേജ്മെന്റ് നിക്കത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങാന്‍ ടിഡിഎഫ് തീരുമാനിച്ചിരുന്നു. ഉടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനായിരുന്നു നീക്കം. കഴിഞ്ഞ ദിവസം ചീഫ് ഓഫീസിനു മുന്നില്‍ വിവാദ ഉത്തരവ് ടിഡിഎഫ് പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു. ചട്ടപ്രകാരമാണ് ഉത്തരവിറക്കിയതെന്നായിരുന്നു കെഎസ്ആര്‍ടിസി വിശദീകരണം.