കോഴിക്കോട്: കാറിൽ യാത്ര ചെയ്യവേ 30 കാരനായ യുവാവിന് പാമ്പ് കടിയേറ്റു. കാറിനകത്ത് ഒളിച്ചിരുന്ന പാമ്പിൽ നിന്നുമാണ് വയനാട് നിരവിൽപ്പുഴ സ്വദേശിയായ രാജീവന് കടിയേറ്റത്. വടകരയിൽ നിന്നും വീട്ടിലേക്ക് മടങ്ങവേ കുറ്റ്യാടി ചുരത്തിൽ വെച്ചായിരുന്നു സംഭവം. ചുരുട്ട വർഗ്ഗത്തിൽപ്പെട്ട പാമ്പിന്‍റെ കടിയാണ് യുവാവിന് ഏറ്റത്. ഉടൻ തന്നെ രാജീവനെ കുറ്റ്യാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിയേറ്റ രാജീവൻ നിലവിൽ ചികിത്സയിലാണ്.
കോഴിക്കോട് യാത്രക്കിടെ യുവാവിന് പാമ്പ് കടിയേറ്റു
വടകരയിൽ നിന്നും വീട്ടിലേക്ക് മടങ്ങവേ കുറ്റ്യാടി ചുരത്തിൽ വെച്ചായിരുന്നു സംഭവം

