കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

കൊല്ലം: കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് വരണാധികാരിയായ ജില്ലാകളക്ടര്‍ എന്‍ ദേവീദാസിനു മുമ്പാകെയാകും പത്രിക സമര്‍പ്പിക്കുക. 10.30യോടെ കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷനിലെ സിഐടിയു ഓഫീസില്‍ നിന്നും ഇടത് മുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായി എത്തിയാകും പത്രിക സമര്‍പ്പണം. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ ഏപ്രില്‍ 4 ന് പത്രിക നല്‍കുമെന്നാണ് വിവരം.

ഏപ്രില്‍ നാലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. കേന്ദ്രസര്‍ക്കാര്‍ പ്രവൃത്തി ദിവസങ്ങളായ മാര്‍ച്ച് 28, 30, ഏപ്രില്‍ 2, 3, 4 തീയതികളില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ അഞ്ചിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.കേരളത്തില്‍ ഇന്നു മുതലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിക്കുന്നത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല.

Top