മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍

മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സ് എട്ടിന് 139 റണ്‍സിലൊതുങ്ങി.

മഴമൂലം വൈകി ആരംഭിച്ച മത്സരം 16 ഓവറായി ചുരുക്കിയിരുന്നു. വെങ്കിടേഷ് അയ്യരിന്റെ 42, നിതീഷ് റാണയുടെ 33, ആന്ദ്ര റസ്സലിന്റെ 24, റിങ്കു സിംഗിന്റെ 20 എന്നിവരുടെ സ്‌കോറുകളാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അവസാന നിമിഷം ആഞ്ഞടിച്ച രമണ്‍ദീപ് സിംഗ് എട്ട് പന്തില്‍ 17 റണ്‍സുമായി പുറത്താവാതെ നിന്നു. മുംബൈയ്ക്കായി ജസ്പ്രീത് ബുംറ, പീയൂഷ് ചൗള എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

എന്നാല്‍ മികച്ച തുടക്കത്തോയെ മുംബൈ ഇന്ത്യന്‍സ് മറുപടി പറഞ്ഞു. ആദ്യ വിക്കറ്റില്‍ 65 റണ്‍സ് പിറന്നു. 22 പന്തില്‍ 40 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെ വെടിക്കെട്ടാണ് മുംബൈയ്ക്ക് മികച്ച തുടക്കം നല്‍കിയത്. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് അധികം പിടിച്ച് നില്‍ക്കാനായില്ല. അവസാന നിമിഷം തിലക് വര്‍മ്മയുടെ പോരാട്ടം ഉണ്ടായെങ്കിലും വിജയത്തിലേക്ക് എത്തിയില്ല. 17 പന്തില്‍ 32 റണ്‍സുമായി തിലക് പുറത്തായി. കൊല്‍ക്കത്തയ്ക്കായി ആന്ദ്ര റസ്സലും വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Top