ഓക്‌ലൻഡിൽ  കോഹ്‌ലിയുടെ റെക്കോർഡ് വേട്ട..!ചേസിങ്ങിൽ സച്ചിനെ മറികടന്നു; വിദേശ മണ്ണിൽ അപൂർവ നേട്ടവും സ്വന്തം പേരിലാക്കി

വിദേശ മണ്ണിൽ ഏകദിനത്തിൽ 50 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന 50-ാമത്തെ ഇന്നിങ്‌സും കോലി സ്വന്തമാക്കി

ഓക്‌ലൻഡിൽ  കോഹ്‌ലിയുടെ റെക്കോർഡ് വേട്ട..!ചേസിങ്ങിൽ സച്ചിനെ മറികടന്നു; വിദേശ മണ്ണിൽ അപൂർവ നേട്ടവും സ്വന്തം പേരിലാക്കി
ഓക്‌ലൻഡിൽ  കോഹ്‌ലിയുടെ റെക്കോർഡ് വേട്ട..!ചേസിങ്ങിൽ സച്ചിനെ മറികടന്നു; വിദേശ മണ്ണിൽ അപൂർവ നേട്ടവും സ്വന്തം പേരിലാക്കി

ഓക്‌ലൻഡ്: ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റുകൊണ്ട് വിസ്മയിപ്പിച്ച് വിരാട്  കോഹ്‌ലി . ഏകദിന ക്രിക്കറ്റിൽ ചേസിങ്ങിനിടെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡാണ്  കോഹ്‌ലി  മറികടന്നത്. ഇതോടൊപ്പം വിദേശ മണ്ണിൽ ഏകദിനത്തിൽ 50 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന 50-ാമത്തെ ഇന്നിങ്‌സും  കോഹ്‌ലി  സ്വന്തമാക്കി.

മത്സരത്തിന് മുമ്പ് സച്ചിന്റെ 8,720 റൺസെന്ന റെക്കോർഡ് മറികടക്കാൻ  കോഹ്‌ലി ക്ക് വേണ്ടിയിരുന്നത് 54 റൺസ്. ടിക്‌നറിനെതിരെ ബൗണ്ടറി നേടി അർധ സെഞ്ചുറി പൂർത്തിയാക്കിയ താരം പിന്നാലെ മറ്റൊരു ബൗണ്ടറിയിലൂടെ റെക്കോർഡും മറികടന്നു. 169 ഇന്നിങ്‌സുകളിൽ നിന്ന് 8,741 റൺസാണ് കോലിയുടെ സമ്പാദ്യം. സച്ചിൻ 232 ഇന്നിങ്‌സുകളിൽ നിന്നാണ് 8,720 റൺസ് നേടിയത്. 6,801 റൺസുമായി രോഹിത് ശർമയാണ് പട്ടികയിൽ മൂന്നാമത്.

Also Read: 14 പന്തിൽ അർധസെഞ്ചുറി! വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് പ്രേമ റാവത്ത്; പഴങ്കഥയായത് ലോക റെക്കോർഡ്

വിദേശത്ത് തന്റെ 128-ാം ഏകദിനത്തിലാണ്  കോഹ്‌ലി  ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. വിദേശ മൈതാനങ്ങളിൽ ഇതുവരെ 21 സെഞ്ചുറികളും 29 അർധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. റെക്കോർഡുകൾ ഓരോന്നായി സ്വന്തം പേരിലാക്കുന്ന  കോഹ്‌ലി യുടെ മികവ് വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്.

Share Email
Top