കോഹ്‌ലിയുടെ റെക്കോർഡ് തകർന്നു; ലോകകപ്പിലെ റൺവേട്ടയിൽ സഞ്ജു സാംസൺ ഇനി ഒന്നാമൻ

വെറും അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് 80.25 ശരാശരിയിലും 199.37 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലുമാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്

കോഹ്‌ലിയുടെ റെക്കോർഡ് തകർന്നു; ലോകകപ്പിലെ റൺവേട്ടയിൽ സഞ്ജു സാംസൺ ഇനി ഒന്നാമൻ
കോഹ്‌ലിയുടെ റെക്കോർഡ് തകർന്നു; ലോകകപ്പിലെ റൺവേട്ടയിൽ സഞ്ജു സാംസൺ ഇനി ഒന്നാമൻ

വിരാട് കോഹ്‌ലിയുടെ ലോകകപ്പ് റെക്കോർഡുകൾ പഴങ്കഥയാക്കി സഞ്ജു സാംസൺ. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് സഞ്ജു തന്റെ പേരിൽ കുറിച്ചത്. ന്യൂസിലൻഡിനെതിരായ ഫൈനലിൽ 46 പന്തിൽ 89 റൺസ് അടിച്ചുകൂട്ടിയതോടെയാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. 2014-ലെ ലോകകപ്പിൽ 319 റൺസ് നേടിയ വിരാട് കോലിയുടെ റെക്കോർഡാണ് ഇതോടെ വഴിമാറിയത്.

ഈ ലോകകപ്പിൽ ഇന്ത്യൻ താരങ്ങളിൽ റൺവേട്ടയിൽ ഒന്നാമനാണ് സഞ്ജു. വെറും അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് 80.25 ശരാശരിയിലും 199.37 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലുമാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. മൂന്ന് സെഞ്ചുറികളും 24 സിക്സറുകളും സഞ്ജുവിന്റെ ഈ ഇന്നിങ്സുകൾക്ക് മാറ്റ് കൂട്ടി. ഒമ്പത് മത്സരങ്ങളിൽ നിന്ന് 317 റൺസ് നേടിയ ഇഷാൻ കിഷനാണ് ഇന്ത്യൻ നിരയിൽ രണ്ടാമത്. 242 റൺസുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മൂന്നാം സ്ഥാനത്തുണ്ട്.

Also Read:അഹമ്മദാബാദ് പൂരപ്പറമ്പാക്കി സഞ്ജു! കിവീസിന് 256 റൺസ് വിജയലക്ഷ്യം; കലാശപ്പോരിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ഈ ലോകകപ്പിലെ ആകെ റൺവേട്ടക്കാരുടെ പട്ടികയിൽ സഞ്ജു നിലവിൽ രണ്ടാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളിൽ നിന്ന് 383 റൺസ് നേടിയ പാകിസ്ഥാൻ താരം സാഹിബ്സാദ ഫർഹാനാണ് ഒന്നാമത്. എന്നാൽ കുറഞ്ഞ മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഇംപാക്ട് ഉണ്ടാക്കിയ താരം സഞ്ജു തന്നെയാണ്. ഫൈനലിലെ നിർണ്ണായക പ്രകടനത്തോടെ ലോകക്രിക്കറ്റിലെ തന്നെ മികച്ച ബാറ്റർമാരിൽ ഒരാളായി സഞ്ജു സ്വയം അടയാളപ്പെടുത്തിയിരിക്കുകയാണ്.

Share Email
Top