കോഹ്‌ലിയുടെ ബാറ്റിങ് ഏതൊരു ബൗളര്‍ക്കും വെല്ലുവിളി; പ്രശംസിച്ച് പാക് പേസര്‍

2022ലെ ടി20 ലോകകപ്പില്‍ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ റൗഫിൻ്റെ ബോളിൽ തുടര്‍ച്ചയായി കോഹ്‌ലി സിക്‌സര്‍ പറത്തിയിരുന്നു

കോഹ്‌ലിയുടെ ബാറ്റിങ് ഏതൊരു ബൗളര്‍ക്കും വെല്ലുവിളി; പ്രശംസിച്ച് പാക് പേസര്‍
കോഹ്‌ലിയുടെ ബാറ്റിങ് ഏതൊരു ബൗളര്‍ക്കും വെല്ലുവിളി; പ്രശംസിച്ച് പാക് പേസര്‍

ദുബായ്: വിരാട് കോഹ്‌ലിയുടെ ബാറ്റിങ് ഏതൊരു ബൗളര്‍ക്കും വെല്ലുവിളിയാണെന്ന് പാക് പേസര്‍ ഹാരിസ് റൗഫ് പറഞ്ഞു. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഞായറാഴ്ച നടക്കാനിരിക്കെയാണ് പാക് താരത്തിന്റെ പ്രതികരണം. 2022ലെ ടി20 ലോകകപ്പില്‍ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ റൗഫിൻ്റെ ബോളിൽ തുടര്‍ച്ചയായി കോഹ്‌ലി സിക്‌സര്‍ പറത്തിയിരുന്നു.

ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് പാകിസ്ഥാനെതിരായ മത്സരത്തില്‍ കോഹ്‌ലി പുറത്താകാതെ നേടിയ 82 റണ്‍സാണ്. റൗഫിനെതിരെ തുടര്‍ച്ചയായി രണ്ട് സിക്‌സര്‍ പറത്തിയതിലൂടെ കോഹ്‌ലിയുടെ ബാറ്റിങ് മികവിനെ എല്ലാവരും പ്രശംസിച്ചിരുന്നു.

Also Read: ചാമ്പ്യൻസ് ട്രോഫി: ഫോട്ടോ ഷൂട്ടിൽ വിവിധ കളറുകളിലുള്ള തൊപ്പിയണിഞ്ഞ് താരങ്ങൾ

അതേസമയം സിക്‌സര്‍ പറത്തിയതിന് പിന്നാലെ കോഹ്‌ലി തന്നെ കളിയാക്കിയിട്ടില്ലെന്നും അതിനെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച അസംബന്ധമാണെന്നും റൗഫ് പറഞ്ഞു. ലോകത്തെ ഏത് ബൗളറെയും നേരിടാന്‍ കഴിയുന്ന ഇതിഹാസതാരമാണ് കോഹ്‌ലിയെന്നും റൗഫ് വ്യക്തമാക്കിയിരുന്നു. കോഹ്‌ലിയുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Share Email
Top