‘തളർന്നുപോയപ്പോൾ ഉപദേശവുമായി കോഹ്‌ലിയെത്തി’; കരിയറിലെ മോശം ഘട്ടത്തെ അതിജീവിച്ച കഥ പറഞ്ഞ് പി.വി. സിന്ധു

ഫ്രഞ്ച് ഓപ്പണിൽ റണ്ണറപ്പാവുകയും ഹൈലോ ഓപ്പണിൽ കിരീടം നേടുകയും ചെയ്തതോടെ നിലവിൽ ലോക റാങ്കിങ്ങിൽ 13-ാം സ്ഥാനത്താണ് സിന്ധു

‘തളർന്നുപോയപ്പോൾ ഉപദേശവുമായി കോഹ്‌ലിയെത്തി’; കരിയറിലെ മോശം ഘട്ടത്തെ അതിജീവിച്ച കഥ പറഞ്ഞ് പി.വി. സിന്ധു
‘തളർന്നുപോയപ്പോൾ ഉപദേശവുമായി കോഹ്‌ലിയെത്തി’; കരിയറിലെ മോശം ഘട്ടത്തെ അതിജീവിച്ച കഥ പറഞ്ഞ് പി.വി. സിന്ധു

കരിയറിലെ തിരിച്ചടികളിലും മോശം സമയങ്ങളിലും എങ്ങനെ ഊർജ്ജസ്വലയായി തിരിച്ചെത്താമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി തനിക്ക് ഉപദേശിച്ചു തന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി പ്രമുഖ ഇന്ത്യൻ ഷട്ട്ലർ പി.വി. സിന്ധു. നീരജ് ചോപ്ര, വിരാട് കോഹ്‌ലി എന്നിവരുമായുള്ള സംഭാഷണങ്ങളാണ് പരിക്കുകളും തുടർച്ചയായ തോൽവികളും നിറഞ്ഞ കരിയറിലെ ദുഷ്‌കരമായ ഘട്ടത്തെ മറികടക്കാൻ തന്നെ സഹായിച്ചതെന്ന് സിന്ധു വ്യക്തമാക്കി.

“വിരാട് കോഹ്‌ലിയുമായി വ്യക്തിപരമായി സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. തളർന്നുപോയ ഘട്ടങ്ങളിൽ എങ്ങനെ വീണ്ടും ഊർജ്ജസ്വലയാകാമെന്നും, പുറത്തുപോയി ആസ്വദിക്കണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അത് എന്നെ ഒരുപാട് സഹായിച്ചു,” സിന്ധു പറഞ്ഞു. അത്‌ലറ്റുകളുടെ കാഴ്ചപ്പാടുകളും മാനസികമായി പ്രതിസന്ധികളെ എങ്ങനെ മറികടക്കുന്നു എന്നതും അറിയുന്നത് വലിയ പ്രചോദനമാണെന്ന് നീരജ് ചോപ്രയുമായുള്ള സംഭാഷണത്തെക്കുറിച്ച് സംസാരിക്കവേ സിന്ധു കൂട്ടിച്ചേർത്തു.

Also Read: ‘കിംഗ്’ വിരാട് കോഹ്‌ലിക്ക് ഇന്ന് 38-ാം പിറന്നാൾ; റെക്കോർഡുകൾ തിരുത്തിയെഴുതിയ ഇതിഹാസ യാത്ര

ഫ്രഞ്ച് ഓപ്പണിൽ റണ്ണറപ്പാവുകയും ഹൈലോ ഓപ്പണിൽ കിരീടം നേടുകയും ചെയ്തതോടെ നിലവിൽ ലോക റാങ്കിങ്ങിൽ 13-ാം സ്ഥാനത്താണ് സിന്ധു. നവംബർ 24 മുതൽ 29 വരെ ലഖ്‌നൗവിൽ നടക്കുന്ന സയ്യിദ് മോദി ഇന്ത്യ ഇന്റർനാഷണൽ ടൂർണമെന്റിലാണ് സിന്ധു ഇനി അടുത്തതായി മത്സരിക്കുക. തുടർന്ന് ഡിസംബറിൽ നടക്കുന്ന ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനൽസിലും താരം പങ്കെടുക്കും.

Share Email
Top