വിരാട് കോഹ്‌ലിക്കെതിരെ ആരോപണവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ രംഗത്ത്. ക്യാന്‍സര്‍ ബാധിതനായി രോഗത്തെ അതിജീവിച്ച് ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയ യുവരാജ് സിംഗിനെ ടീമിൽ നിന്നും മാറ്റി നിർത്തിയത് വിരാട് കോഹ്‌ലിയുടെ കടുംപിടുത്തങ്ങളാണെന്നാണ് റോബിൻ ഉത്തപ്പയുടെ ആരോപണം.
വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി വേറെ തരത്തിലാണെന്നും എല്ലാവരും തന്‍റെ നിലവാരത്തിനൊത്ത് ഉയരണമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാടെന്നും ഉത്തപ്പ പറഞ്ഞു. ലല്ലൻടോപ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉത്തപ്പ കോഹ്‌ലിയുടെ ക്യാപ്റ്റന്സിയെ കുറിച്ച് പറഞ്ഞത്.
Also Read: ലോകത്തിലെ വിലപിടിപ്പുള്ള താരമായി ജൂഡ് ബെല്ലിംഗ്ഹാം
എല്ലാ താരങ്ങളെയും സ്വന്തം വഴിയിലാക്കാനാണ് കോഹ്‌ലി എപ്പോഴും ശ്രമിക്കുകയെന്നും എന്നാൽ രോഹിത് ഇതിൽ നിന്ന് വ്യത്യസ്തമാണെന്നും താരം പറഞ്ഞു. തന്റെ കൂടെയുള്ള താരങ്ങളെ അവരുടെ വഴിക്ക് വളരാൻ അനുവദിക്കുന്നതാണ് രോഹിത്തിന്റെ രീതിയെന്നും അത് നല്ല റിസൾട്ടുണ്ടാക്കാറുണ്ടെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.