എന്റെ വെളിപ്പെടുത്തലിന് പിന്നാലെ കോഹ്‌ലി മിണ്ടിയില്ല; ഡിവില്ലിയേഴ്‌സ്

എന്നാൽ താനും കോഹ്‌ലിയും തമ്മിലുള്ള സൗഹൃദത്തിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് എബി ഡിവില്ലിയേഴ്‌സ്

എന്റെ വെളിപ്പെടുത്തലിന് പിന്നാലെ കോഹ്‌ലി മിണ്ടിയില്ല; ഡിവില്ലിയേഴ്‌സ്
എന്റെ വെളിപ്പെടുത്തലിന് പിന്നാലെ കോഹ്‌ലി മിണ്ടിയില്ല; ഡിവില്ലിയേഴ്‌സ്

ബി ഡിവില്ലിയേഴ്‌സും വിരാട് കോഹ്‌ലിയും തമ്മിലുള്ള സൗഹൃദം ക്രിക്കറ്റ് ആരാധകർ ഏറെ ആഘോഷിക്കപ്പെടുന്ന ഒന്നാണ്. എന്നാൽ താനും കോഹ്‌ലിയും തമ്മിലുള്ള സൗഹൃദത്തിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് എബി ഡിവില്ലിയേഴ്‌സ്.

വിരാട് കോഹ്‌ലിയും അനുഷ്‌കയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ കോഹ്‌ലി മാസങ്ങളോളം തന്നോട് മിണ്ടിയിരുന്നില്ലെന്ന് എബി ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തി. കോഹ്‌ലി വീണ്ടും സംസാരിച്ചു തുടങ്ങിയപ്പോൾ മാത്രമാണ് ആശ്വാസമായതെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Also Read: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചുമതല വിവിഎസ് ലക്ഷ്മണിന് നല്‍കിയേക്കും

അതേസമയം കഴിഞ്ഞ വർഷം കോഹ്‌ലി പല മത്സരങ്ങളിലും വ്യക്തിപരമായ കാരണം പറഞ്ഞ് ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നത് വൻ ചർച്ചയായിരുന്നു. എന്നാല്‍, സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിരുന്നില്ല. ഇതിനിടെ കോഹ്‌ലിയും അനുഷ്‌ക ശര്‍മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും അതിനാലാണ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും അറിയിച്ച് ഡിവില്ലിയേഴ്‌സ് യൂട്യൂബ് ചാനല്‍വഴി രംഗത്തുവന്നിരുന്നു. ഇത് വിവാദമായതോടെ താരം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

Share Email
Top