അവയവക്കടത്ത്; പ്രതിയുടെ ചോദ്യം ചെയ്യല്‍ കൊച്ചിയിൽ പുരോ​ഗമിക്കുന്നു; നിർണായക വിവരങ്ങൾ പുറത്ത്

അവയവക്കടത്ത്; പ്രതിയുടെ ചോദ്യം ചെയ്യല്‍ കൊച്ചിയിൽ പുരോ​ഗമിക്കുന്നു; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി : പാലക്കാട് തിരുനെല്ലി സ്വദേശി ഷമീറിനെ അവയവം നൽകുന്നതിനായി ഇറാനിലെത്തിച്ചെന്ന കേസിലെ പ്രതി സാബിത്ത് നാസറിന്‍റെ ചോദ്യം ചെയ്യല്‍ കൊച്ചിയില്‍ തുടരുന്നു. ആലുവ റൂറൽ എസ് പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത്. സാബിത്ത് നാസർ ഇടനിലക്കാരൻ അല്ല കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.

ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങൾക്ക് പുറമെ ദില്ലിയിൽ നിന്നും ഇയാൾ ഇറാനിലേക്ക് അവയവ കച്ചവടത്തിനായി ആളുകളെ എത്തിച്ചു. ഇക്കാര്യത്തിനായി ഇയാൾ നടത്തിയ സാമ്പത്തിക ഇടപാടുകളെ തെളിവുകളും മൊബൈൽ ഫോണിൽ നിന്ന് കിട്ടി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

അതേസമയം സാബിത്തിന്‍റെ ഫോൺ വിളിയുടെ വിവരങ്ങള്‍ ഇതിനകം തന്നെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തി കേസില്‍ ഇരകളായവരേയും അവയവം സ്വീകരിച്ചവരേയും തിരിച്ചറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി 13 ദിവസത്തേക്കാണ് സാബിത്ത് നാസറിനെ കോടതി പൊലീസിന് വിട്ടു കൊടുത്തിട്ടുള്ളത്.

Top