എം.ജി
പരീക്ഷക്ക് അപേക്ഷിക്കാം
കോട്ടയം: മൂന്നാം സെമസ്റ്റര്‍ എം എസ് സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2023 അഡ്മിഷന് റഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2019 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ് ) പരീക്ഷകള്‍ ഏപ്രില്‍ രണ്ടിന് ആരംഭിക്കും. മാര്‍ച്ച് 19 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോട് കൂടി മാര്‍ച്ച് 20 വരെയും സൂപ്പര്‍ ഫൈനോടെ 21 വരെയും അപേക്ഷ സമർപ്പിക്കാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി (2023 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), ത്രിവത്സര എല്‍.എല്‍.ബി (2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഫീസ് അടച്ച് മാര്‍ച്ച് 27വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Also Read; ട്രംപ് ഭരണം മടുത്തു, അമേരിക്കൻ കോളേജുകൾ ഉടൻ പൂട്ടിക്കെട്ടും ..!
ഫിറ്റ്നസ് ട്രെയിനര്‍, വനിതാ ഫിറ്റ്നസ് ഇന്‍സ്ട്രക്ടര്‍
എം.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ് സ്പോര്‍ട്സ് സയന്‍സസില്‍ ഫിറ്റ്നസ് ട്രെയിനര്‍, വനിതാ ഫിറ്റ്നസ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലെ ഓരോ ഒഴിവുകളില്‍ താൽക്കാലിക നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ മാര്‍ച്ച് 24ന് നടക്കും. പ്ലസ് ടൂ/തത്തുല്യ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. അംഗീകൃത സ്ഥാപനങ്ങളില്‍ യഥാക്രമം ഇന്‍സ്ട്രക്ടര്‍, ഫിറ്റ്നസ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളില്‍ ആറു മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൾ സഹിതം 20ന് രാവിലെ 10.30ന് സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ് സ്പോര്‍ട് സയന്‍സസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ എത്തണം. വിശദ വിവരങ്ങൾക്ക് ഫോണ്‍-0481 2733377.