എം.ജിയിൽ പരീക്ഷ ഫലം
കോട്ടയം: എം.ജി സർവകലാശാലയിൽ രണ്ടാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എ സംസ്കൃത സ്പെഷല്‍ റിവൈസ്ഡ്-ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ, എം.എ ഹിന്ദി, എം.എ തമിഴ്, എം.എ മലയാളം, എം.എ പൊളിറ്റിക്കല്‍ സയന്‍സ്, എം.എസ്സി ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആൻഡ് ഡയറ്റെറ്റിക്സ്, എം.എസ്സി ഓപറേഷന്‍സ് റിസര്‍ച് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, എം.എസ്സി പ്ലാന്റ് ബയോടെക്നോളജി, എം.എസ്സി സുവോളജി, എം.എസ്സി മാത്തമാറ്റിക്സ്, എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡേറ്റ അനലിറ്റിക്സ്) (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റിസൾട്ടിന്റെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും വേണ്ടി നിശ്ചിത ഫീസടച്ച് 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍ ലഭ്യമാണ്.
മൂന്നും നാലും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന് എം.എ ഹിന്ദി (2022 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും നിശ്ചിത ഫീസടച്ച് 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്.
Also Read : എസ്.എസ്.എൽ.സി, പി.യു.സി പരീക്ഷ തീയതി പ്രഖ്യാപിച്ചു
നാലാം സെമസ്റ്റര്‍ ബാച്ലര് ഓഫ് വൊക്കേഷന്‍ (2022 അഡ്മിഷന് റെഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് പുതിയ സ്കീം മേയ് 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്.
പ്രാക്ടിക്കല്‍
എം.എസ്സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ നാലാം സെമസ്റ്റര്‍ (2022 അഡ്മിഷന് റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മെഴ്സിചാന്‍സ്, 2017 അഡ്മിഷന് അവസാന മെഴ്സിചാന്‍സ് നവംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ 13 മുതല്‍ നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.
ബി.വോക് ഫാഷന്‍ ഡിസൈന്‍ ആൻഡ് മാനേജ്മെന്റ് അഞ്ചാം സെമസ്റ്റര്‍ , ബി.വോക് ഫാഷന്‍ ടെക്നോളജി, ബി.വോക് ഫാഷന്‍ ടെക്നോളജി ആൻഡ് മര്ച്ചന്ഡൈസിനിങ് (2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് പുതിയ സ്കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ 10 മുതല്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യം.
Also Read : ഭാരതീയ വ്യോമസേനയിൽ കമ്മീഷൻഡ് ഓഫീസറാകാം
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് (പുതിയ സ്കീം 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്) ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് സൈബര്‍ ഫോറന്‍സിക് (2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് 16 വരെ ഫീസടച്ച് അപേക്ഷിക്കാവുന്നതാണ്. ഫൈനോടുകൂടി 18 വരെയും സൂപ്പര്‍ ഫൈനോടുകൂടി 20 വരെയും അപേക്ഷ സ്വീകരിക്കുന്നതാണ്.