ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്‌സിനെ നേരിടും

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്‌സിനെ നേരിടും

കൊല്‍ക്കത്ത:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് പഞ്ചാബ് കിങ്‌സുമായി ഏറ്റുമുട്ടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. രാത്രി 7.30നാണ് മത്സരം. ശ്രേയസ്സ് അയ്യര്‍ നയിക്കുന്ന കെകെആര്‍ വിജയം തുടരാന്‍ തന്നെയാണ് കളത്തിലിറങ്ങുന്നത്.മോശം ഫോമിലുള്ള പഞ്ചാബ് കിങ്‌സ് വിജയവഴിയില്‍ തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ് മത്സരത്തിനിറങ്ങുന്നത്.

ശ്രേയസ്സ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലവില്‍ രണ്ടാമതാണ്. 7 മത്സരങ്ങളില്‍ നിന്ന് 10 പോയന്റുള്ള നൈറ്റ് റൈഡേഴ്‌സ് നിലവില്‍ രണ്ടാമതാണ്. 5 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ 2 എണ്ണത്തില്‍ പരാജയപ്പെട്ടു. നായകന്‍ ശ്രേയസ്സും ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നുമെല്ലാം മികച്ച ഫോമിലാണ്.

ശിഖര്‍ ധവാന്‍ നായകനായ പഞ്ചാബ് കിങ്‌സ് ആകട്ടെ മോശം പ്രകടനമാണ് നടത്തുന്നത്. 8 മത്സരങ്ങളില്‍ നിന്ന് വിജയിക്കാനായത് രണ്ടെണ്ണത്തില്‍ മാത്രം. മികച്ച താരങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്ക് ഫോം കണ്ടെത്താനാകാത്തതാണ് പഞ്ചാബിന്റെ പ്രശ്‌നം. വിജയം ലക്ഷ്യമിട്ട് ഇരു ടീമുകളും ഇറങ്ങുമ്പോള്‍ മത്സരം ആവേശഭരിതമാകുമെന്നുറപ്പാണ്.

Top