കെ.കെ.ശൈലജ ഉന്നയിക്കുന്ന സൈബര്‍ ആക്രമണ പരാതി നുണ ബോംബ്; വിമര്‍ശനവുമായി വി ഡി സതീശന്‍

കെ.കെ.ശൈലജ ഉന്നയിക്കുന്ന സൈബര്‍ ആക്രമണ പരാതി നുണ ബോംബ്; വിമര്‍ശനവുമായി വി ഡി സതീശന്‍

ര്‍എസ്എസിനെ പ്രീതിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം ബോംബ് നിര്‍മിച്ചത് യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍. ബോംബ് ക്ഷീണത്തിലാണ് എല്‍ഡിഎഫ്. ചില സീറ്റുകളില്‍ സിപിഐഎം ബിജെപി ധാരണ. സ്വന്തം ജില്ലാ സെക്രട്ടറി കിടക്കുന്ന കട്ടിലില്‍ ക്യാമറവയ്ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കെ.കെ.രമ, ഉമ തോമസ് തുടങ്ങിയവരെ സിപിഐഎം നേതാക്കള്‍ പരസ്യമായി അപമാനിച്ചപ്പോള്‍ കെ.കെ ശൈലജ എവിടെയായിരുന്നുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.

എം.എം.മണി നാട്ടിലെങ്ങും നടന്ന് സ്ത്രീകളെ അപമാനിച്ചപ്പോഴും ആരെയും കണ്ടില്ലെന്നും പാനൂരിലെ ബോംബ് പൊട്ടിയതില്‍ ക്ഷീണിച്ചിരിക്കുകയാണ് സിപിഐഎം എന്നും സതീശന്‍ ആരോപിച്ചു. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ഉന്നയിക്കുന്ന സൈബര്‍ ആക്രമണ പരാതി നുണ ബോംബെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ത്ഥിയെയും അപമാനിക്കുന്ന രീതി യുഡിഎഫ് സ്വീകരിക്കില്ല. 20 ദിവസം മുന്‍പ് ശൈലജ പരാതി നല്‍കിയിട്ടും മുഖ്യമന്ത്രിയും പൊലീസും എവിടെയായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു.

Top